കോട്ടയം ജില്ലാതല വാർത്തകൾ ,അറിയിപ്പുകൾ .......

KOTTAYAM NEWS

Jul 29, 2024
കോട്ടയം ജില്ലാതല വാർത്തകൾ ,അറിയിപ്പുകൾ .......
KOTTAYAM NEWS

 

 
ഉജ്ജ്വലബാല്യം- 2023 പുരസ്‌കാരത്തിന് അപേക്ഷിക്കാം

കോട്ടയം: വനിതാ- ശിശു വികസനവകുപ്പ് നൽകുന്ന ഉജ്ജ്വലബാല്യം - 2023' പുരസ്‌കാരത്തിന് അപേക്ഷിക്കാം. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി മേഖല, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യപ്രവർത്തനം, ക്രാഫ്റ്റ്, ശിൽപനിർമ്മാണം, അസാമാന്യധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ മികവു തെളിയിച്ച കുട്ടികൾക്കാണ് അവസരം. 6-11,12-18 എന്നീ പ്രായവിഭാഗങ്ങളായി തിരിച്ച് ഓരോ വിഭാഗത്തിലും ഓരോ കുട്ടിയെ വീതം പുരസ്്ക്കാരത്തിനായി തെരഞ്ഞെടുക്കും. ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികൾക്കു പ്രത്യേക പുരസ്‌ക്കാരം നൽകും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 25,000 രൂപയും  പുരസ്‌ക്കാരവും നൽകും.
2023 ജനുവരി ഒന്നു മുതൽ 2023 ഡിസംബർ 31 വരെയുള്ള പ്രാഗത്ഭ്യമാണ് പരിഗണിക്കുക.  കഴിവു തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, പ്രശസ്തിപത്രം, വീഡിയോകൾ, പത്രക്കുറിപ്പുകൾ എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. കേന്ദ്രസർക്കാരിന്റെ നാഷണൽ ചൈൽഡ് അവാർഡ് ഫോർ എക്‌സപ്ഷണൽ അച്ചീവ്‌മെന്റ് നേടിയവരെയും  ഉജ്വല ബാല്യം പുരസ്‌കാരം മുമ്പ് ലഭിച്ചവരെയും പരിഗണിക്കില്ല. അപേക്ഷാ ഫോം www.wcd.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും. അപേക്ഷ ഓഗസ്റ്റ് 15ന് വൈകിട്ട് അഞ്ചിനകം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, കെ.വി.എം ബിൽഡിംഗ്‌സ്, അണ്ണാൻകുന്ന് റോഡ്, കോട്ടയം - 686001 എന്ന വിലാസത്തിൽ ലഭിക്കണം. കോട്ടയം ജില്ലയിൽ നിന്നുള്ള കുട്ടികളുടെ അപേക്ഷയേ പരിഗണിക്കുകയുള്ളു. വിശദവിവരങ്ങൾക്ക് ഫോൺ : 0481- 2580548,9656560504,9496804801
(കെ.ഐ.ഒ.പി.ആർ. 1557/ 2024)

മറൈൻ സ്ട്രക്ച്ചറൽ ഫിറ്റർ കോഴ്‌സ്
കോട്ടയം:ഐ.ടി.ഐ കഴിഞ്ഞവർക്ക് കൊച്ചിൻ ഷിപ് യാർഡിൽ പഠനവും ജോലിയും നേടാൻ സഹായിക്കുന്ന മറൈൻ സ്ട്രക്ച്ചറൽ ഫിറ്റർ കോഴ്‌സിലേക്ക് അസാപ് വഴി അഡ്മിഷൻ ആരംഭിച്ചു. ആറുമാസം ദൈർഘ്യമുള്ള കോഴ്‌സിൽ ഫിറ്റർ, ഷീറ്റ് മെറ്റൽ, വെൽഡർ (എൻ.എസ്.ക്യൂ.എഫ്) കോഴ്‌സുകൾ പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ആദ്യ രണ്ടുമാസം അടൂർ സർക്കാർ പോളിടെക്‌നിക്കിലും തുടർന്നുള്ള മൂന്നു മാസം കൊച്ചിൻ ഷിപ് യാർഡിലും ആയിരിക്കും പരിശീലനം നടക്കുക. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികൾക്ക് കൊച്ചിൻ   ഷിപ് യാർഡിൽജോലി ലഭിക്കത്തക്ക രീതിയിലാണ് കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്. എൻ.സി.വി.ടി.ഇ യും അസാപും കൊച്ചിൻ ഷിപ് യാർഡും നൽകുന്ന സർട്ടിഫിക്കറ്റുകളും ഇവർക്ക് ലഭിക്കും.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9495999688,7736925907
(കെ.ഐ.ഒ.പി.ആർ. 1558/ 2024)

റെയിൽവേ ഗേറ്റ് അടച്ചിടും


കോട്ടയം: അടിയന്തര അറ്റകുറ്റപണികൾക്കായി ഏറ്റുമാനൂർ - കോട്ടയം റെയിൽവേ സ്‌റ്റേഷനുകൾക്കിടയിലെ അതിരമ്പുഴ ലെവൽ ക്രോസിംഗ് ഗേറ്റ് ഇന്ന് (ജൂലൈ 30) രാത്രി   രാത്രി എട്ടു വരെ അടച്ചിടുമെന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേട്ട്   അറിയിച്ചു.
(കെ.ഐ.ഒ.പി.ആർ. 1559/ 2024)

മെഡിക്കൽ ഓഫീസർ ഒഴിവ്

കോട്ടയം: മെഡിക്കൽ കോളേജ് ഏറ്റുമാനൂർ ഹെൽത്ത് സെന്ററിലേക്ക് മെഡിക്കൽ ഓഫീസറുടെ താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. 2025 മാർച്ച് 31 വരെയായിരിക്കും നിയമനം. എം.ബി.ബി.എസ് ഡിഗ്രിയും ടി.സി.എം.സി രജിസ്ട്രേഷനും ഉള്ളവർ ഓഗസ്റ്റ് ഒന്നിന്  രാവിലെ 11ന് ഏറ്റുമാനൂർ കെ.എം.സി.എച്ച്.സി കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് അസൽ പ്രമാണങ്ങളുമായി ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഫോൺ 04812-535573. (കെ.ഐ.ഒ.പി.ആർ. 1560/ 2024)

ദർഘാസ്

കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായി എത്തുന്ന രോഗികൾക്ക്  ആശുപത്രിയിൽ ലഭ്യമല്ലാത്ത ലബോറട്ടറി പരിശോധനകൾ കുറഞ്ഞ നിരക്കിൽ നടത്തുന്നതിന്  ദർഘാസ് ക്ഷണിച്ചു.ദർഘാസുകൾ ഓഗസ്റ്റ് രണ്ടിന് രാവിലെ 11  വരെ സ്വീകരിക്കും.അന്നേ ദിവസം ഉച്ചകഴിഞ്ഞ് 2.30 ന് തുറക്കും.വിശദവിവരങ്ങൾക്ക് ഫോൺ :0481 -2563611,2563612
(കെ.ഐ.ഒ.പി.ആർ. 1561/ 2024)

ദർഘാസ് ക്ഷണിച്ചു
കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായി എത്തുന്ന രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത മരുന്നുകൾ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുന്നതിനായി സമീപപ്രദേശത്തുള്ള സ്ഥാപനങ്ങളിൽനിന്ന് ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ഓഗസ്റ്റ് രണ്ടിന് രാവിലെ 11.30 വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് തുറക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 0481-2563612,2563611.
(കെ.ഐ.ഒ.പി.ആർ. 1562/ 2024)

ദർഘാസ് ക്ഷണിച്ചു

കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായി എത്തുന്ന രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത സ്‌കാനിങ് പരിശോധന കുറഞ്ഞ നിരക്കിൽ നടത്തുന്നതിന് കോട്ടയം നഗരത്തിലോ സമീപപ്രദേശത്തോ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽനിന്ന് ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ഓഗസ്റ്റ് രണ്ടിന് രാവിലെ 11 വരെ സ്വീകരിക്കും. അന്നേ ദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 0481-2563612,2563611.
(കെ.ഐ.ഒ.പി.ആർ. 1563/ 2024)

ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: വിനോദ സഞ്ചാരവകുപ്പിനു കീഴിലുള്ള കോട്ടയം സർക്കാർ അതിഥിമന്ദിരം കോൺഫറൻസ് ഹാളിനോടു ചേർന്ന് നിൽക്കുന്ന പൂവാക, പ്ലാവ്, ചൂള മുതലായ മരങ്ങളും ഇലക്ട്രിക് റൂമിനോടു ചേർന്നുനിൽക്കുന്ന മരങ്ങളും കോമ്പൗണ്ടിനോടു ചേർന്ന് വീടുകൾക്ക് ഭീഷണിയായി നിൽക്കുന്ന മാവിലെ ശിഖരങ്ങളും മുറിച്ചുമാറ്റി അട്ടി ഇടുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഓഗസ്റ്റ് 12ന് ഉച്ചകഴിഞ്ഞ് മൂന്നുമണിവരെ സമർപ്പിക്കാം. അന്നേ ദിവസം 3.30 ന് തുറക്കും.വിശദവിവരങ്ങൾക്ക് ഫോൺ 0481-2340219
(കെ.ഐ.ഒ.പി.ആർ. 1564/ 2024)

--

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.