ടൂറിസം വികസനത്തിനായി ഒഴിഞ്ഞുകിടക്കുന്ന വീടുകൾ ഉപയോഗിച്ച് 'കെ ഹോം' പദ്ധതി
ഫോർട്ട് കൊച്ചി, കുമരകം, കോവളം, മൂന്നാർ എന്നിവിടങ്ങളിലാണ് തുടക്കത്തിൽ കെ ഹോം പദ്ധതി നടപ്പാക്കുക

തിരുവനന്തപുരം: സംസ്ഥാനത്ത് കെ ഹോംസ് പദ്ധതി വരുന്നു. കേരളത്തിൽ ആൾ താമസമില്ലാത കിടക്കുന്ന വീടുകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ലക്ഷ്യത്തോടെയുള്ള സംരംഭം.ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി വകയിരുത്തി.
ഫോർട്ട് കൊച്ചി, കുമരകം, കോവളം, മൂന്നാർ എന്നിവിടങ്ങളിലാണ് തുടക്കത്തിൽ കെ ഹോം പദ്ധതി നടപ്പാക്കുക. 10 കിലോമീറ്റർ ചുറ്റളവിലുള്ള ഒഴിഞ്ഞുകിടക്കുന്ന വീടുകൾ പദ്ധതിക്കായി പ്രയോജനപ്പെടുത്തും..
ലോകമെമ്പാടുമുള്ള സമാന സംരംഭങ്ങളിൽനിന്ന് നടത്തിപ്പു രീതികൾ സ്വീകരിച്ച് മിതമായ നിരക്കിൽ താമസസൗകര്യമൊരുക്കുന്നതാണ് ഇത്. വീട്ടുടമകൾക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്താനും ഇതിലൂടെയാകും.