പഴയങ്ങാടിയിൽ കാർ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു
രാവിലെ സൊസൈറ്റിയിൽ പാൽ വിതരണം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ദാനുമതി റോഡ് മുറിച്ച് കടക്കവേ കാർ ഇടിക്കുകയായിരുന്നു

കണ്ണൂർ: കണ്ണൂർ പഴയങ്ങാടി എരിപുരത്ത് കാർ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു. വി വി ദാനുമതി (58) ആണ് മരണപ്പെട്ടത്.രാവിലെ സൊസൈറ്റിയിൽ പാൽ വിതരണം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ദാനുമതി റോഡ് മുറിച്ച് കടക്കവേ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ ദാനുമതിയെ 200 മീറ്ററോളം വലിച്ചിഴച്ചു.
ഭർത്താവ്: വിശ്വനാഥൻ, മക്കൾ: ലേജുലേഖ, ലതിക, ലിജേഷ്. മരുമക്കൾ: സന്തോഷ്കുമാർ കെ വി, സന്തോഷ്കമാർ എം വി, ഷാമിനി. സഹോദരങ്ങൾ: മണി, പരേതരായ മധുസൂദനൻ, സുധാകരൻ.മാടായിപ്പാറ പൊതുശ്മശാനത്തിൽ വെെകുന്നേരം ആറ് മണിക്കാണ് സംസ്കാരം.