മസ്കറ്റിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി

ഈ മാസം 29 മുതൽ ജൂൺ ഒന്നുവരെയുള്ള വിവിധ സർവ്വീസുകൾ ആണ് റദ്ദാക്കിയത്.

മസ്കറ്റിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി
air-india-express-flights-from-muscat-to-kerala-and-back-have-been-cancelled

കോഴിക്കോട്: മസ്കറ്റിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. ഈ മാസം 29 മുതൽ ജൂൺ ഒന്നുവരെയുള്ള വിവിധ സർവ്വീസുകൾ ആണ് റദ്ദാക്കിയത്.മെയ് 29 മുതൽ മെയ് 31 വരെയുള്ള കോഴിക്കോട് – മസ്കറ്റ് സർവീസ്, മെയ് 30 മുതൽ ജൂൺ ഒന്നു വരെ മസ്കറ്റിൽ നിന്നും കോഴിക്കോട്ടേയ്ക്കുള്ള സർവ്വീസ്‌, മെയ് 31-ന് കണ്ണൂരിൽ നിന്ന് മസ്കറ്റിലേക്കും തിരിച്ചും ഉള്ള സർവ്വീസ് എന്നിവയും റദ്ദാക്കി.ഈ മാസം 30-നുള്ള തിരുവനന്തപുരം – മസ്കറ്റ്, മസ്കറ്റ് – തിരുവനന്തപുരം സർവ്വീസുകളും റദ്ദാക്കി.അതേസമയം ജൂൺ 8, 9 ദിവസങ്ങളിലെ തിരുവനന്തപുരം- മസ്കറ്റ്, കോഴിക്കോട്- മസ്കറ്റ് സർവ്വീസുകൾ ലയിപ്പിച്ചു. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് പോയി അവിടെ നിന്നും മസ്കറ്റിലേക്കാകും പുതിയ റൂട്ട്.ജൂൺ 8, 9 ദിവസങ്ങളിലെ മസ്കറ്റ് – കോഴിക്കോട്, മസ്കറ്റ് – തിരുവനന്തപുരം സർവ്വീസുകളും ലയിപ്പിച്ചു.മസ്കറ്റിൽ നിന്നും കോഴിക്കോട് പോയി അവിടെ നിന്നും തിരുവനന്തപുരത്തേയ്ക്കാണ് പുതിയ റൂട്ട്. ഓപ്പറേഷണൽ കാരണങ്ങൾ കൊണ്ടാണ് മാറ്റമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.