വിദേശവിദ്യാർഥികളുടെ ബിരുദപ്രവേശന മാർഗരേഖ പുറത്തിറക്കി
25 ശതമാനം അധികസീറ്റ് അനുവദിക്കുമെന്ന് യു.ജി.സി. നിലവിൽ അനുവദിച്ച സീറ്റുകൾക്കുപുറമേയാണ് ഈ അധികസീറ്റ്.
ന്യൂഡൽഹി: ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ വിദേശവിദ്യാർഥികൾക്ക് 25 ശതമാനം അധികസീറ്റ് അനുവദിക്കുമെന്ന് യു.ജി.സി. നിലവിൽ അനുവദിച്ച സീറ്റുകൾക്കുപുറമേയാണ് ഈ അധികസീറ്റ്.എന്നിരുന്നാലും അടിസ്ഥാനസൗകര്യങ്ങൾ, അധ്യാപകരുടെ ലഭ്യത തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്ത്, ഈ ക്വാട്ട നടപ്പാക്കാനുള്ള തീരുമാനം സ്ഥാപനങ്ങളിൽ അധിഷ്ഠിതമാണെന്നും മാർഗരേഖയിലുണ്ട്. ഓപ്പൺ, വിദൂര കോഴ്സുകളിൽ വിദേശവിദ്യാർഥികൾക്ക് പ്രവേശനമില്ലെന്നും മാർഗരേഖയിലുണ്ട്. വിശദവിവരങ്ങൾക്ക് ugc.gov.in.