സ്കൂട്ടറിൽ കണ്ടെയ്നർ ലോറി ഇടിച്ചു; നവ വധുവിന് ദാരുണാന്ത്യം
കൊട്ടാരക്കര ബാർ കൗൺസിലിലെ അഭിഭാഷകയാണ് കൃപ.
തിരുവനന്തപുരം: സ്കൂട്ടറിൽ കണ്ടെയ്നർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ നവ വധുവിന് ദാരുണാന്ത്യം. ആറ്റിങ്ങലിൽ ഉണ്ടായ അപകടത്തിൽ കൊല്ലം കൊട്ടറ സ്വദേശി കൃപ മുകുന്ദൻ ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് അഖിൽ ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് 21 ന് ആയിരുന്നു ഇവരുടെ വിവാഹം. തിരുവനന്തപുരത്ത് ജോലി സംബന്ധമായ ആവശ്യത്തിന് പോയി മടങ്ങുകയായിരുന്നു കൃപയും ഭർത്താവ് അഖിൽ ജിത്തും. ഇരുവരും സഞ്ചരിച്ച സ്കൂട്ടറിന്റെ പിന്നിൽ കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു.
തുടർന്ന് റോഡിലേക്ക് തെറിച്ചു വീണ കൃപയുടെ തലയിലൂടെ ലോറി കയറി ഇറങ്ങി. കൊട്ടാരക്കര ബാർ കൗൺസിലിലെ അഭിഭാഷകയാണ് കൃപ. മൃതദേഹം ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.