'കെ ആർ നാരായണനെ അറിയുക' പരിപാടിയ്ക്കു തുടക്കം
പാലാ: കെ ആർ നാരായണൻ രാഷ്ട്രപതിയായിരുന്ന കാലഘട്ടത്തിൽ നടത്തിയ തെരഞ്ഞെടുക്കപ്പെട്ട പ്രസംഗങ്ങളുടെ സമാഹാര ഗ്രന്ഥം മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസിലർ ഡോ ഡി മാവൂതിന് ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് സമ്മാനിച്ചു. കെ ആർ നാരായണൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'കെ ആർ നാരായണനെ അറിയുക' എന്ന പരിപാടിയുടെ ഭാഗമായിട്ടാണ് കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള ഇൻഫർമേഷൻ ആൻ്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്നത്. വിവിധ സംഘടനകൾ, സ്കൂളുകൾ, കോളജുകൾ, വ്യക്തികൾ എന്നിവർക്കു നേരിട്ടു സമ്മാനിക്കുകയും തുടർന്നു കെ ആർ നാരായണനെക്കുറിച്ചു വിവരിക്കുകയും ചെയ്തുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഫൗണ്ടേഷൻ സെക്രട്ടറി സാംജി പഴേപറമ്പിൽ, ജോസഫ് കുര്യൻ, അനൂപ് ചെറിയാൻ, സച്ചിൻ ജെയിംസ് എന്നിവർ പങ്കെടുത്തു.
ഫോട്ടോ അടിക്കുറിപ്പ്
കെ ആർ നാരായണൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ 'കെ ആർ നാരായണനെ അറിയുക' എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി കെ ആർ നാരായണൻ രാഷ്ട്രപതിയായിരുന്ന കാലത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രസംഗങ്ങളുടെ സമാഹാരം മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസിലർ ഡോ ഡി മാവൂതിന് ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് സമ്മാനിക്കുന്നു. സാംജി പഴേപറമ്പിൽ, ജോസഫ് കുര്യൻ എന്നിവർ സമീപം


