വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ റെസിഡന്റ് ഒഴിവ്

Aug 5, 2026
വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ റെസിഡന്റ് ഒഴിവ്

വയനാട് സർക്കാർ മെഡിക്കൽ കോളേജിലെ ഡെന്റിസ്ട്രി (ഒഎംഎഫ്എസ്) വിഭാഗത്തിൽ ജൂനിയർ റെസിഡന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിയമന കാലാവധി ഒരു വർഷമാണ്. പ്രതിമാസം 52,000 രൂപ ഏകീകൃത ശമ്പളം ലഭിക്കും. ബിഡിഎസ്/ എംഡിഎസ് (ഒഎംഎഫ്എസ്) യോഗ്യതയും കേരള ഡെന്റൽ കൗൺസിലിന്റെ സ്ഥിരം യുജി/പിജി രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറിയിൽ പി.ജി. യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ എസ് എസ് എൽ സി, യു ജി/പി ജി മാർക്ക് ലിസ്റ്റുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ രേഖകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, ആധാർ, പാൻ കാർഡ്, വയസ് തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം ആഗസ്റ്റ് 20 ഉച്ചയ്ക്ക് 2 ന് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ ഹാജരാകണം.