സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്ററിൻ്റെ പുതിയ ഡെപ്യൂട്ടി ഡയറക്ടറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചുമതലയേറ്റു.

Jun 16, 2026
സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്ററിൻ്റെ പുതിയ ഡെപ്യൂട്ടി ഡയറക്ടറായി  ഡോ. അഞ്ചൽ കൃഷ്ണകുമാർ ചുമതലയേറ്റു.

സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്ററിൻ്റെ പുതിയ ഡെപ്യൂട്ടി ഡയറക്ടറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചുമതലയേറ്റു. കേരള വനിതാ കമ്മീഷൻ, വനം വകുപ്പ്, നോർക്ക റൂട്ട്സ്, കുടുംബശ്രീ എന്നിവിടങ്ങളിലെ പബ്ലിക് റിലേഷൻസ് ഓഫീസറായിരുന്നു. ഐ- പി.ആർ.ഡി യിൽ ഡെപ്യൂട്ടി ഡയറക്ടറാണ്. മികച്ച മാഗസിൻ എഡിറ്റർക്കായുള്ള എസ്.പി.ബി.- കലാനിധി പുരസ്കാരം, വിവേകാനന്ദ പ്രതിഭാ പുരസ്ക്കാരം, പ്രവാസി ഇന്ത്യൻ മാസികയുടെ മാധ്യമ പുരസ്ക്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്. ആകാശവാണി അനൗൺസറായും, ദൂരദർശൻ അവതാരകനായും പ്രവർത്തിച്ചിട്ടുണ്ട്. കൊല്ലം അഞ്ചൽ കൃഷ്ണവിലാസത്തിൽ ആർ. ഹരിഹരൻ പിളളയുടേയും പി.സ്. ശാന്തമ്മയുടേയും മകനാണ്.