മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം
പെരുമാതുറ സ്വദേശി സലീമിന്റെ ഫിർദൗസ് എന്ന വളളം മറിഞ്ഞത്.

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 10:30 ഓടെയാണ് സംഭവം. പെരുമാതുറ സ്വദേശി സലീമിന്റെ ഫിർദൗസ് എന്ന വളളം മറിഞ്ഞത്. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ പൊഴി മുറിച്ച് കടക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.വള്ളം പൂർണമായും തകർന്നെങ്കിലും വെള്ളത്തിൽ വീണ നാലുപേരും അദ്ഭുതകരമായി രക്ഷപ്പെട്ടു. നാട്ടുകാരും കോസ്റ്റൽ പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.അപകടങ്ങൾ തുടർക്കഥയായ മുതലപ്പൊഴിയിൽ ഇതുവരെ എൺപതോളം പേർ മരിച്ചുവെന്നാണ് അനൗദ്യോഗിക കണക്ക്.