പൊഴിയൂരില് കടലാക്രമണം; മൂന്ന് വീടുകള് തകര്ന്നു
റോഡ് തകര്ന്നതോടെ പ്രദേശത്തെ ഏഴ് വീടുകള് ഒറ്റപ്പെട്ട നിലയിലാണ്
തിരുവനന്തപുരം: പൊഴിയൂരിലുണ്ടായ കടലാക്രമണത്തില് മൂന്ന് വീടുകള് തകര്ന്നു. നിരവധി വീടുകള്ക്ക് കേടുപാടുകള് സംഭവിച്ചു. റോഡ് തകര്ന്നതോടെ പ്രദേശത്തെ ഏഴ് വീടുകള് ഒറ്റപ്പെട്ട നിലയിലാണ്.സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ശക്തമായ മഴ തുടരുകയാണ്. മഴക്കെടുതിയില് ഇതുവരെ 37 വീടുകള് തകര്ന്നതായാണ് പ്രാഥമിക കണക്ക്. 302 വീടുകള് ഭാഗികഗായി തകര്ന്നു. സംസ്ഥാനത്തൊട്ടാകെ ഇതുവരെ എട്ടു ക്യാമ്പുകളിലായി 223 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.