സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് കുറഞ്ഞത്

കൊച്ചി: സംസ്ഥാനത്ത് റിക്കാര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,640 രൂപയിലും പവന് 53,120 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.രണ്ടാഴ്ചയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 1,500 രൂപയാണ് സ്വര്‍ണവിലയില്‍ കുറഞ്ഞത്. ആഗോള വിപണിയിലും വില കുറഞ്ഞിട്ടുണ്ട്.