പോസ്റ്റ് ഗ്രാജുവേറ്റ് സയൻ്റിഫിക് അപ്രന്റിസ് അഭിമുഖം

Oct 28, 2026
പോസ്റ്റ് ഗ്രാജുവേറ്റ് സയൻ്റിഫിക് അപ്രന്റിസ് അഭിമുഖം

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ കോഴിക്കോട് മേഖല ഓഫീസിനു കീഴിലെ ലബോറട്ടറിയിലേക്ക് പോസ്റ്റ് ഗ്രാജുവേറ്റ് സയൻ്റിഫിക് അപ്രന്റിസുമാരെ തെരെഞ്ഞെടുക്കുന്നതിനായുള്ള അഭിമുഖം നവംബർ ഒൻപതിന് പകൽ 11 മണി മുതൽ മലിനീകരണ നിയന്ത്രണ ബോർഡ് കോഴിക്കോട് മേഖലാ ഓഫീസിൽ നടക്കും. പ്രായപരിധി 2026 ജനുവരി ഒന്നിന് 32 വയസ്സ് കവിയരുത്. യോഗ്യത: ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും, കെമിസ്ട്രി/ എൻവയോണ്മെന്റ് സയൻസ് എന്നിവയിൽ ഒന്നിൽ 50 ശതമാനത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദം. സ്റ്റൈപ്പൻഡ്: ഒന്നാം വർഷം - 11000രൂപ, രണ്ടാം വർഷം- 12000 രൂപ, മൂന്നാം വർഷം -13000 രൂപ. ബോർഡിൽ ഒരു തവണ പരിശീലനം നേടിയവർക്കും അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. അസ്സൽ വിദ്യാഭ്യാസ യോഗ്യത സർട്ടിക്കറ്റുകൾ, ആധാർ കാർഡ് (സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉൾപ്പടെ), ആറ് മാസത്തിനുള്ളിൽ എടുത്ത പാസ്പോർട്ട് സൈസ്സ് ഫോട്ടോ എന്നിവ സഹിതം കോഴിക്കോട് മേഖലാ കാര്യാലയത്തിൽ ( മൂന്നാം നില, സമൂരിയൻസ് സ്ക്വയർ, ലിങ്ക് റോഡ് ) നേരിട്ട് എത്തേണ്ടതാണ്. ഫോൺ: 0495 2300744.