കൊച്ചി സ്മാര്‍ട് സിറ്റിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം
ബിഹാര്‍ സ്വദേശി ഉത്തം ആണ് മരിച്ചത്. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി നിര്‍മിച്ച താത്കാലിക ഇരുമ്പ് ഗോവണി തകര്‍ന്നുവീണാണ് അപകടം
കൊച്ചി: കൊച്ചി സ്മാര്‍ട് സിറ്റിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ബിഹാര്‍ സ്വദേശി ഉത്തം ആണ് മരിച്ചത്. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി നിര്‍മിച്ച താത്കാലിക ഇരുമ്പ് ഗോവണി തകര്‍ന്നുവീണാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഉത്തമിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഗോവണിക്കുണ്ടായ ബലക്ഷയമാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.രാവിലെ പത്ത് മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. ഇതരസംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉത്തമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍പരിക്കേറ്റ അഞ്ചുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമല്ല.കെട്ടിടത്തില്‍ കുടുങ്ങിയ തൊഴിലാളിയെയും രക്ഷപ്പെടുത്തി.