എൻ.എസ്.കെ. ഉമേഷ് മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി

May 20, 2026
എൻ.എസ്.കെ. ഉമേഷ് മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി
n s k umesh

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷിനെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി (ഒഎസ്ഡി) നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി.

2015 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തെ മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയായാണ് നിയമിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച പൊതുഭരണ വകുപ്പിന്‍റെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി.

പുതിയ ചുമതലയ്ക്ക് പുറമേ കേരള ഫിനാൻഷ്യൽ കോർപ്പറേഷന്‍റെ (കെഎഫ്സി) മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതലയും എൻ.എസ്.കെ. ഉമേഷ് വഹിക്കും.

പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തേക്ക് പുതിയ ഉദ്യോഗസ്ഥനെ നിയമിക്കുന്നതുവരെ ആ ചുമതലയിലും അദ്ദേഹം തുടരുമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. ഗവർണറുടെ നിർദേശപ്രകാരം അഡീഷണൽ സെക്രട്ടറി ജി.ആർ. രാജേഷ് ആണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.