തിരുവനന്തപുരം :എരുമേലി സ്വദേശി സ്വദേശി അഡ്വ. മുഹമ്മദ് ഷായെ കേരള സർക്കാറിൻ്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.
എരുമേലി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും മുസ്ലീം ലീഗ് സംസ്ഥാന നേതാവുമായ ഹാജി പി എച്ച് അബ്‌ദുൾ സലാമിൻ്റെ മകനാണ്.
മുഹമ്മദ് ഷാ നിലവിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയാണ്.മുൻ ബാർ കൌൺസിൽ അംഗമായിരുന്നു .
മുൻനിര വാർത്താ ചാനലുകളിൽ കോടതി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന അഭിഭാഷകൻ കൂടിയാണ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കൂടിയായ മുഹമ്മദ് ഷാ. മലയാള സിനിമകളിൽ പ്രമുഖനായ ഹൈക്കോടതി അഭിഭാഷകന്റെ വേഷം അഭിനയിക്കാൻ അവസരങ്ങൾ ലഭിച്ചത് കോടതിയിൽ നിറഞ്ഞ അദ്ദേഹത്തിന്റെ നിയമപാടവമാണ്. പിന്നീട് മുസ്ലിം ലീഗ് വക്താവായി ചാനൽ ചർച്ചകളിൽ തിളങ്ങിയ അഡ്വ. മുഹമ്മദ് ഷാ എരുമേലിയ്ക്ക് നൽകിയ സേവനങ്ങളിൽ ഒന്നാണ് 60 ഓളം യുവാക്കൾക്ക് നീതി നൽകിയ ഇടപെടൽ. എരുമേലി ഏയ്ഞ്ചൽവാലി സ്വദേശി റോസമ്മയുടെ മകൻ കെവിൻ ഉൾപ്പടെ വിദേശത്ത് അറസ്റ്റിലായ 60 ഓളം യുവാക്കൾക്ക് നീതി ലഭിക്കാൻ പൊതു താൽപ്പര്യ ഹർജി നൽകി ഇടപെടൽ നടത്തിയത് അഡ്വ. മുഹമ്മദ് ഷാ ആയിരുന്നു. 2018 ലായിരുന്നു കേരളത്തിൽ ഏറെ ശ്രദ്ധേയമായി മാറിയ ആ നിയമവ്യവഹാരം. ഹൈക്കോടതി ഇടപെട്ട് ഐ ജി പി വിജയന്റെ മേൽനോട്ടത്തിൽ എസ് പി കാളിരാജ് മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ കേരള പോലീസിന്റെ അന്വേഷണ സംഘത്തെ നിയോഗിക്കുന്നതിലേക്ക് എത്തിച്ചത് അഡ്വ. മുഹമ്മദ് ഷാ നടത്തിയ നിയമ പോരാട്ടമായിരുന്നു. കണമലയിൽ കാട്ടുപോത്ത് ആക്രമണത്തിൽ രണ്ട് കർഷകർ കൊല്ലപ്പെട്ട സംഭവം ഹൈക്കോടതിയുടെ ശ്രദ്ധയിലേക്ക് എത്തിച്ചത് സംസ്ഥാന ലോയേഴ്‌സ് ഫോറം പ്രസിഡന്റ് കൂടിയായിരുന്ന മുഹമ്മദ് ഷായുടെ ഇടപെടൽ ആയിരുന്നു. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകർ കണമലയിൽ മുഹമ്മദ് ഷായുടെ നേതൃത്വത്തിൽ എത്തി കൊല്ലപ്പെട്ട കർഷകരുടെ കുടുംബാഗങ്ങളെയും പഞ്ചായത്ത് അംഗങ്ങൾ, ഇടവക വൈദികൻ, പൊതുപ്രവർത്തകർ, എന്നിവരെ കണ്ട് തെളിവെടുപ്പ് നടത്തി വിഷയം കോടതിയുടെ ശ്രദ്ധയിൽ എത്തിക്കുകയും സർക്കാരിന്റെ തുടർ നടപടികൾ കോടതി ആരായുകയും ചെയ്തതോടെ ആണ് നഷ്ടപരിഹാരം ഉൾപ്പടെ നടപടികൾക്ക് വേഗം വെച്ചത്. സംസ്ഥാനത്തെ പിടിച്ചു കുലുക്കിയ ബാർ കോഴ കേസിൽ ഹൈക്കോടതിയിൽ ശ്രദ്ധേയമായി മാറിയ അഡ്വ. മുഹമ്മദ് ഷാ മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമസഭയുടെ ബിൽ സെലക്റ്റീവ് കമ്മറ്റിയിൽ പ്രവർത്തിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, കോട്ടയം ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള എരുമേലിയിലെ മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പുത്തൻവീട് ഹാജി പി എച്ച് അബ്ദുൽ സലാമിന്റെ മകനാണ് അഡ്വ. മുഹമ്മദ് ഷാ. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ യുഡിഎഫ് സ്ഥാനാർത്ഥി നിർണയം കുറ്റമറ്റതാക്കി വിജയത്തിന് നേതൃത്വം നൽകിയവരിൽ മുഹമ്മദ് ഷായുടെ പങ്ക് മികച്ചതായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളം പ്രചരണ പര്യടനത്തിൽ സജീവമായിരുന്നു. എറണാകുളത്ത് പ്രഗത്ഭരായ അഭിഭാഷക നിരയുമായി പ്രവർത്തിക്കുന്ന അഡ്വ മുഹമ്മദ് ഷായുടെ ഓഫീസിൽ നിന്ന് അദ്ദേഹം ഇനി സർക്കാരിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന നിയമോപദേശക പദവിയിലേക്ക് മാറുകയാണ്. അഭിനന്ദനങ്ങൾ
webdesk
As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.