എൻ.സി.സി ആനുവൽ ട്രെയിനിങ് ക്യാമ്പിന് തുടക്കമായി.

എരുമേലി : എം.ഇ.എസ് കോളേജ് എരുമേലിയിൽ എൻ.സി.സി കോട്ടയം ഗ്രൂപ്പിന്റെ കീഴിൽ 16 കേരള ബറ്റാലിയൻ എൻ.സി.സി കോട്ടയത്തിൻ്റെ ആഭിമുഖ്യത്തിൽ ദശദിന കംമ്പയിൻഡ് ആനുവൽ ട്രെയിനിങ് ക്യാമ്പ് ആരംഭിച്ചു. 16 കേരള കമാൻഡിംഗ് ഓഫീസർ കേണൽ പി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ബറ്റാലിയൻ കീഴിലുള്ള മുപ്പതിയഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും സീനിയർ, ജൂനിയർ ഡിവിഷനിലായി 500 കേഡറ്റുകൾ പങ്കെടുക്കുന്ന ക്യാമ്പിൽ സൈനിക പരീശീലനം, ഫൈയറിങ്ങ് ട്രെയിനിങ്, ഡ്രിൽ, ഡിസാസ്റ്റർ മാനേജ്മെൻറ് , വ്യക്തിത്വ വികസനം, ആരോഗ്യം, സ്വയം പ്രതിരോധം, ട്രാഫിക് സുരക്ഷ, തുടങ്ങിയ വിഷയങ്ങളിൽ പരിശീലന ക്ലാസുകൾ നടത്തും. പതിനാറിന് ക്യാമ്പ് സമാപിക്കും.