തോട്ടവിളകൾ പ്രധാനമന്ത്രി ഇൻഷുറൻസ് സ്കീമിൽ ചേർക്കാം
തോട്ടവിളകളെ പ്രധാനമന്ത്രി വിള ഇൻഷുറൻസ് സ്കീമിൽ ചേർക്കാൻ തീരുമാനം
കോട്ടയം : തോട്ടവിളകളെ പ്രധാനമന്ത്രി വിള ഇൻഷുറൻസ് സ്കീമിൽ ചേർക്കാൻ തീരുമാനം. ഇതിനുള്ള മാർഗനിർദേശങ്ങൾ രൂപവത്കരിക്കുന്നതിന് വിദഗ്ധസമിതിയെ നിയോഗിച്ചു. ആദ്യയോഗം 30-ന് നടക്കും. റബ്ബർ, കാപ്പി, തേയില എന്നിവയ്ക് ഗുണകരമാകുന്നതാണ് പുതിയ തീരുമാനം.
കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ഈ മാറ്റം. പ്രധാനമന്ത്രി വിള ഇൻഷുറൻസ് സ്കീമിൽ സംസ്ഥാന, കേന്ദ്രവിഹിതങ്ങളുണ്ട്. പദ്ധതി കേന്ദ്രത്തിന്റെതെങ്കിലും ആനുകൂല്യം കിട്ടേണ്ട വിളകൾ അതത് സംസ്ഥാനങ്ങളാണ് നിശ്ചയിക്കുന്നത്. കേന്ദ്രം വിളകൾ നിശ്ചയിച്ച് പറയുന്ന രീതിയില്ല. എന്നാൽ, 2023-ൽ കേരളം തോട്ടവിളകളെയും പ്രധാനമന്ത്രി സ്കീമിൽ ചേർത്ത് കേന്ദ്ര കൃഷിമന്ത്രാലയത്തെ അറിയിച്ചു. അംഗീകാരവും ലഭിച്ചു. സംസ്ഥാന സർക്കാരിന്റെ വിള ഇൻഷൂറൻസ് പദ്ധതിയിൽ നേരത്തെതന്നെ തോട്ടവിളകളുണ്ട്. ഇതോടെ തോട്ടവിളകൾക്ക് ഇരട്ടി ആനുകൂല്യം കിട്ടും. സംസ്ഥാനത്തിന്റെ ആവശ്യത്തിന് ലഭിച്ച അംഗീകാരമാണിതെന്ന് കൃഷിമന്ത്രി പി. പ്രസാദ് പ്രതികരിച്ചു. റബ്ബറിലെ വിഷയങ്ങൾ തീരുമാനിക്കുള്ള സമിതിയെ റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.എം.ഡി. ജെസി നയിക്കും. മറ്റ് 11 അംഗങ്ങളുമുണ്ട്. ഇതിൽ മേഖലയിലെ എല്ലാ വിഭാഗത്തിനും പ്രാതിനിധ്യമുണ്ട്. ബോർഡ് മാർഗനിർദേശം നൽകിയതായി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.എം. വസന്തഗേശൻ അറിയിച്ചു.
ഇൻഷുറൻസ്-നിലവിൽ
• ബ്ലോക്ക്/പഞ്ചായത്ത് അടിസ്ഥാനമാക്കി വിളവിനുള്ള നഷ്ടത്തിനും വെള്ളക്കെട്ട്, ആലിപ്പഴമഴ, ഉരുൾപൊട്ടൽ, ഇടിമിന്നൽ, മേഘവിസ്ഫോടനം എന്നിവ മൂലമുള്ള വിളനാശത്തിനും തുക കിട്ടും.
• അതത് പഞ്ചായത്തുമായി ബന്ധപ്പെട്ട കാലാവസ്ഥാ നിലയത്തിൽ ഇൻഷുറൻസ് കാലയളവിൽ രേഖപ്പെടുത്തുന്ന കാലാവസ്ഥാ ഡേറ്റ അനുസരിച്ചാകും നഷ്ടപരിഹാര
• ജില്ലതിരിച്ചും നഷ്ടപരിഹാരത്തുകയ്ക് മാറ്റമുണ്ടാകും