സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ കോട്ടയം റീജണൽ ഓഫീസ് ഉദ്ഘാടനം ഫെബ്രുവരി 21 ന്
കോട്ടയം: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ കോട്ടയം റീജണൽ ഓഫീസ് ഉദ്ഘാടനം ഫെബ്രുവരി 21 ന് രാവിലെ 10.00 മണിക്ക് കോട്ടയം സീസർ പാലസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ചെയർമാൻ ഡോ. സ്റ്റീഫൻ ജോർജ് അറിയിച്ചു.
റീജണൽ ഓഫീസ് കോട്ടയത്ത് BSNL ഓഫീസ് ബിൽഡിംഗിങ്ങിൽ പ്രവർത്തിക്കുമെന്ന്
അദ്ദേഹം പറഞ്ഞു. പുതിയതായി കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ്
ഓഫീസുകൾ ആരംഭിക്കുന്നത്. ഇതോടെ ഹെഡ് ഓഫീസ് ഉൾപ്പെടെ 8 ഓഫീസുകളാണ്
സംസ്ഥാനത്ത് പ്രവർത്തിക്കുക.


