പെൻഷൻ മസ്റ്ററിംഗ് പുനരാരംഭിച്ചു

വെബ്സൈറ്റിന്‍റെ സാങ്കേതിക തകരാറിനെ തുടർന്ന് രണ്ടു ദിവസമായി പെൻഷൻ മസ്റ്ററിംഗ്  നിർത്തി വച്ചിരിക്കുകയായിരുന്നു.

Jul 6, 2024
പെൻഷൻ മസ്റ്ററിംഗ് പുനരാരംഭിച്ചു
വാര്‍ത്തകള്‍ യഥാസമയം അറിയുന്നതിന്  അക്ഷയ  ന്യൂസ്‌ കേരള മൊബൈല്‍ ആപ്പ് ഡൌൺലോഡ് ചെയ്യുക
അതിനായി താഴെയുള്ള ലിംഗ്  ക്ലിക്ക് ചെയ്യുക
 
Download Akshaya News Kerala Mobile app

പെൻഷൻ മസ്റ്ററിംഗ് പുനരാരംഭിച്ചു

അക്ഷയ കേന്ദ്രങ്ങളിൽ പെൻഷൻ മസ്റ്ററിംഗ് ഇന്നു മുതൽ (06-07-2024) പുനരാരംഭിച്ചു. വെബ്സൈറ്റിന്‍റെ സാങ്കേതിക തകരാറിനെ തുടർന്ന് രണ്ടു ദിവസമായി പെൻഷൻ മസ്റ്ററിംഗ്  നിർത്തി വച്ചിരിക്കുകയായിരുന്നു.
 
സാമൂഹ്യ സുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ വാങ്ങുന്ന എല്ലാ പെൻഷൻ ഗുണഭോക്താക്കളും തങ്ങളുടെ പെന്‍ഷന്‍ തുടര്‍ന്നു ലഭിക്കുന്നതിനായി 2024 വർഷത്തെ വാർഷിക മസ്റ്ററിംഗ്  നിർബന്ധമായും ചെയ്യേണ്ടതാണ്. ജൂൺ 25ന് തുടങ്ങിയ പെൻഷൻ മസ്റ്ററിംഗ് ഓഗസ്റ്റ് 24 വരെ ഉണ്ട്. ഈ കാലയളവിനുള്ളിൽ എല്ലാ പെൻഷൻ ഗുണഭോക്താക്കളും തങ്ങളുടെ ആധാർ കാർഡുമായി അക്ഷയ കേന്ദ്രത്തിൽ പോയി പെൻഷൻ മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
 
അക്ഷയ കേന്ദ്രങ്ങളിൽ വരാൻ സാധിക്കില്ലാത്ത കിടപ്പ് രോഗികൾക്ക് അക്ഷയ കേന്ദ്രം ജീവനക്കാർ വീടുകളിൽ വന്ന് പെൻഷൻ മസ്റ്ററിംഗ് ചെയ്തു നൽകുന്നതാണ്. ഇത്തരത്തിലുള്ള കിടപ്പ് രോഗികളുടെ വിവരങ്ങൾ വാർഡ് മെമ്പർമാർ മുഖേന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അറിയിക്കേണ്ടതാണ്. ഇത്തരത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് അക്ഷയ കേന്ദ്രങ്ങൾക്ക് നൽകുന്ന ലിസ്റ്റ് പ്രകാരമാണ്  കിടപ്പ് രോഗികളുടെ മസ്റ്ററിംഗ് പൂർത്തീകരിക്കുന്നത്.
വാര്‍ത്തകള്‍ യഥാസമയം അറിയുന്നതിന്  അക്ഷയ  ന്യൂസ്‌ കേരള മൊബൈല്‍ ആപ്പ് ഡൌൺലോഡ് ചെയ്യുക
അതിനായി താഴെയുള്ള ലിംഗ്  ക്ലിക്ക് ചെയ്യുക
 
Download Akshaya News Kerala Mobile app