അത്തോളിയിൽ പുലിയിറങ്ങിയതായി സംശയം .

ഇന്നലെ രാത്രി 8 മണിയോടെയാണ് പുലിയെ കണ്ടതായി ഇവിടെയുള്ള പരിസരവാസികൾ അറിയിച്ചത്.

Aug 19, 2024
അത്തോളിയിൽ പുലിയിറങ്ങിയതായി സംശയം .

കോഴിക്കോട് :അത്തോളിയിലെ വേളൂർ എന്ന സ്ഥലത്താണ്. പുലിയെ കണ്ടതായി സംശയിക്കുന്നത്. ഇന്നലെ രാത്രി 8 മണിയോടെയാണ് പുലിയെ കണ്ടതായി ഇവിടെയുള്ള പരിസരവാസികൾ അറിയിച്ചത്.പ്രദേശത്തെ രണ്ട് വീടുകളുടെ മുറ്റത്ത് പുലിയെ കണ്ടതായി വീട്ടുകാർ പറയുന്നു.പുലിയെ കണ്ട ഉടൻതന്നെ വീട്ടുകാർ അകത്തുകയറി വാതിലടക്കുകയാണ് ഉണ്ടായത്. പിന്നീട് പുലി ഓടിപോയതായി ഇവർ പറയുന്നു.

നേരത്തെയൊന്നും ഈ പ്രദേശത്ത് പുലിയിറങ്ങിയതായി നാട്ടുകാർ ആരും തന്നെ പറയുന്നില്ല. എന്നാൽ പ്രേദേശത്തിനടുത്തുതന്നെ വനപ്രദേശമുണ്ട്. അവിടെനിന്നെങ്ങാനും ഇറങ്ങിവന്നതാവാം എന്നും സംശയിക്കുന്നു. എന്തായാലും പോലീസുകാരും നാട്ടുകാരും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തികൊണ്ടിരിക്കുന്നു.

Prajeesh N K MADAPPALLY