റെയിൽവേ സ്റ്റേഷനുകളിലെ സാധാരണക്കാരായ യാത്രക്കാർക്ക് വെറും ഇരുപതു രൂപയ്ക്ക് ഇക്കോണമി മീൽ ഒരുക്കി ഐആർസിടിസി
ഭാവിയിൽ കൂടുതൽ സ്റ്റേഷനുകളിലേക്ക് ഇത് വ്യാപിപ്പിക്കാനും ഐആർസിടിസി തീരുമാനിച്ചിട്ടുണ്ട്.
റെയിൽവേ സ്റ്റേഷനുകളിലെ സാധാരണക്കാരായ യാത്രക്കാർക്ക് വെറും ഇരുപതു രൂപയ്ക്ക് ഇക്കോണമി മീൽ ഒരുക്കി ഐആർസിടിസി.ഇന്ത്യയിലുടനീളമുള്ള തിരഞ്ഞെടുത്ത റെയിൽവേ സ്റ്റേഷനുകളിലെ സാധാരണക്കാരായ യാത്രക്കാർക്ക് ഈ മീൽ വലിയ സഹായമാകുമെന്നാണ് വ്യക്തമാകുന്നത്.20 രൂപയ്ക്കു നൽകുന്ന ജനതാ മീലിൽ 7 പൂരിയും ഉരുളക്കിഴങ്ങു കറിയും അച്ചാറും ഉൾപ്പെടും. ജനത മീലിന് പുറമെ സ്നാക്ക് മീലും ഐആർസിടിസി ഒരുക്കിയിട്ടുണ്ട്. തൈര് സാദം, സാമ്പാർ റൈസ്, ലെമൺ റൈസ്, രാജ്മ, ചോളേ ചാവൽ, കിച്ടി, പൊങ്കൽ, കുൽച, ചോലെ ബട്ടുര, പാവ് ബാജി, മസാല ദോശ എന്നിവയിൽ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാവുന്ന തരത്തിലാണ് മീൽ ഒരുക്കിയിട്ടുള്ളത്.100 സ്റ്റേഷനുകളിലായി 150 ഓളം ഇക്കോണമി മീൽ കൊണ്ടറുകളാണ് ഐആർസിടിസി തുറന്നിരിക്കുന്നത്. ഭാവിയിൽ കൂടുതൽ സ്റ്റേഷനുകളിലേക്ക് ഇത് വ്യാപിപ്പിക്കാനും ഐആർസിടിസി തീരുമാനിച്ചിട്ടുണ്ട്.