ന്യൂ ഡൽഹി:നിരന്തരമുണ്ടായിക്കൊണ്ടിരിക്കുന്ന വന്യജീവി ആക്രമണങ്ങളിൽ നിന്നും കർഷകർ ഉൾപ്പെടെയുള്ള മലയോര ജനതയ്ക്ക് സംരക്ഷണം നൽകണമെന്നും.. 1972ലെ വന്യജീവി നിയമം കേന്ദ്ര സർക്കാർ പരിഷ്ക്കരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് പാർട്ടി എം പാർട്ടി ഇന്ന് ഡൽഹിയിൽ സംഘടിപ്പിച്ച പാർലമെൻറ് മാർച്ചും ധർണയും പാർട്ടി ചെയർമാൻ ജോസ്.കെ മാണി എംപി ഉദ്ഘാടനം ചെയ്തു.
ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്,എംപിമാരായ .കെ രാധാകൃഷ്ണൻ, ജോൺ ബ്രിട്ടാസ്, വി.പി സുനീർ, എ.എ റഹീം, പി. സന്തോഷ് കുമാർ, എംഎൽഎമാരായ ജോബ് മൈക്കിൾ ,സെബാസ്റ്റ്യൻ കുളത്തിങ്കൽ,പ്രമോദ് നാരായണൻ മുൻ എംപി തോമസ് ചാഴിക്കാടൻ,സ്റ്റീഫൻ ജോർജ് , കേരള കോൺഗ്രസ് എം പാർട്ടി നേതാക്കൾ എന്നിവർ സംസാരിച്ചു.
പാര്
ട്ടിയുടെ എം.എല്
.എമാരും പാര്
ട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളും ഉള്
പ്പടെ നൂറ് കണക്കിന് നേതാക്കളും പ്രവര്
ത്തരും ധര്
ണ്ണയില്‍
പങ്കെടുത്തു. ധര്
ണ്ണയ്ക്ക് ശേഷം പാര്
ട്ടി പാര്
ലമെന്ററി പാര്
ട്ടി
നേതാക്കള്‍
ക്കൊപ്പം കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദര്
യാദവിനെ കണ്ട് ചര്
ച്ച നടത്തുകയും വിശദമായ നിവേദനം സമര്
പ്പിക്കുകയും ചെയ്തു.
വന്യമൃഗ ആക്രമണങ്ങള്
രൂക്ഷമായ പ്രദേശങ്ങള്
രൂക്ഷമായ പ്രദേശങ്ങള്
സന്ദര്
ശിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്
കി. അദ്ദേഹത്തിന്റെ ആ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു. കേന്ദ്ര നിയമത്തിലെ സെക്ഷന്
11(2) ചട്ടം ,ജനവാസ മേഖലകളിലിറങ്ങി ആക്രമിക്കുന്ന ഒരു വന്യമൃഗത്തെ പ്രാണരക്ഷാര്
ത്ഥം കൊല്ലുകയോ മുറിവേല്
പ്പിക്കുകയോ ചെയ്യുന്ന ഒരാളിനെ ക്രിമിനല്
നിയമത്തിന്റെ നടപടിക്രമങ്ങളില്
നിന്നും ഒഴിവാക്കുന്നുണ്ടെങ്കിലും ഈ നിയമം തെറ്റായി വ്യാഖ്യാനിച്ചു വനംവകുപ്പ് ഉദ്യോഗസ്ഥര്
കര്
ഷകരുടെയും സാധാരണക്കാരുടെയും പേരില്
കേസെടുക്കുകയാണ്.ഇത്തരം സംഭവങ്ങളില്
പ്രാഥമിക അന്വേഷണം നടത്താതെ ഒരാളെ പ്രതിയാക്കാന്
പാടില്ല എന്നിരിക്കെ വ്യാപകമായി ഈ നിയമപ്രകാരം കുറ്റം ചുമത്തുന്ന സംഭവങ്ങള്
ആവര്
ത്തിക്കുകയാണ്. മറ്റ് കുറ്റകൃത്യങ്ങളില്
ഒരാള്
കുറ്റം ചെയ്തു എന്ന് തെളിയിക്കേണ്ടത് ഇന്ത്യന്
ശിക്ഷാനിയമപ്രകാരം പ്രോസിക്യൂഷന്
ആണെങ്കില്
വനം വകുപ്പ് ചുമത്തുന്ന കേസുകളില്
പ്രതിപ്പട്ടികയില്
ഉള്
പ്പെടുന്നവരുടെ ബാധ്യതയായി ഇത് മാറുന്നു.നിയമത്തിന്റെ ഈ 'ദുരുപയോഗം തടയുന്നതിന് കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്
63 പ്രകാരം പ്രത്യേകമായ ഒരു ഉത്തരവ് പുറപ്പെടുവിക്കണമെന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു.ഈ വിഷയങ്ങളില്
വിശദമായ ചര്
ച്ചകള്
ക്ക് ശേഷം തീരുമാനമെടുക്കാമെന്നും കേന്ദ്ര മന്ത്രി ഉറപ്പു നല്
കിയതായി ജോസ് കെ മാണി എം പി പറഞ്ഞു .