പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 2700 അപ്രന്റിസ്
വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 2700 ഒഴിവുണ്ട്.
പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 2700 ഒഴിവുണ്ട്. 22 ഒഴിവാണ് കേരളത്തിലെ സര്‍ക്കിളുകളിലുള്ളത് (എറണാകുളം-7, കോഴിക്കോട്-5, തിരുവനന്തപുരം-10). ഒരു വര്‍ഷമാണ് പരിശീലനം.യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദം. ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും മനസ്സിലാക്കാനും കഴിയണം. ഈ ഭാഷ പഠിച്ചതായി തെളിയിക്കുന്നതിന് പത്താംക്ലാസിലെയോ പന്ത്രണ്ടംക്‌ളാസിലെയോ മാര്‍ക്ക്ഷിറ്റ്/ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഹാജരാക്കാത്തവര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭാഷാപരിജ്ഞാനം തെളിയിക്കുന്ന പരീക്ഷകൂടി അഭിമുഖീകരിക്കണം.പ്രായം: 30.06.2024-ന് 20-28 വയസ്സ്. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ.ബി.സി.(എന്‍.സി.എല്‍.) വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷത്തെയും ഇളവ് ലഭിക്കും. വിധവകള്‍ക്കും പുനര്‍വിവാഹിതരാവാത്ത വിവാഹമോചിതകള്‍ക്കും 35 വയസ്സുവരെയും (ഒ.ബി.സി.-38 വയസ്സ്, എസ്.സി./ എസ്.ടി-40 വയസ്സ്) ഇളവ് ലഭിക്കും. വിമുക്തഭടന്മാര്‍ക്ക് നിയമാനുസൃത ഇളവുണ്ട്.
സ്‌റ്റൈപെന്‍ഡ്: ഗ്രാമ/ അര്‍ധ നഗരങ്ങളില്‍ 10,000 രൂപ, നഗരങ്ങളില്‍ 12,000 രൂപ, മെട്രോ നഗരങ്ങളില്‍ 15,000 രൂപ.
ഫീസ്: ഭിന്നശേഷിക്കാര്‍ക്ക് 472 രൂപ, വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും 708 രൂപ, മറ്റുള്ളവര്‍ക്ക് 944 രൂപ എന്നിങ്ങനെയാണ്.
ജി.എസ്.ടി. ഉള്‍പ്പെടെയാണ് ഫീസ്. ഓണ്‍ലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്.
പരീക്ഷ: തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയുണ്ടാകും. ജൂലായ് 28-നായിരിക്കും പരീക്ഷ. ഒരു മണിക്കൂറാണ് പരീക്ഷാസമയം. ഇംഗ്ലീഷ്/ ഹിന്ദിയായിരിക്കും പരീക്ഷാമാധ്യമം. 100 മാര്‍ക്കിനുള്ള പരീക്ഷയില്‍ ജനറല്‍/ ഫിനാന്‍ഷ്യല്‍ അവേര്‍നെസ്സ്, ജനറല്‍ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആന്‍ഡ് റീസണിങ് ആപ്റ്റിറ്റിയൂഡ്, കംപ്യൂട്ടര്‍ നോളെജ് എന്നിവയായിരിക്കും വിഷയങ്ങള്‍.അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: ജൂലായ് 14.