മകളുടെ നഗ്നവീഡിയോ പുറത്തുവിടാതിരിക്കണമെങ്കില്‍ ഒരു ലക്ഷം രൂപ നല്‍കാന്‍ പാകിസ്ഥാനില്‍ നിന്നും വ്യാജ കാള്‍;
അമ്മ നെഞ്ച് പൊട്ടിമരിച്ചു
ലഖ്നൗ: മകളുടെ നഗ്നവീഡിയോ പുറത്തുവിടാതിരിക്കണമെങ്കില്‍ ഒരു ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാനില്‍ നിന്നും വ്യാജ ഭീഷണി കാള്‍. ഭീഷണി കേട്ട് അധ്യാപികയായ അമ്മ ഹൃദയസ്തംഭനം മൂലം മരിച്ചു.
ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് ഈ ദാരുണ സംഭവം. നല്‍കാന്‍ ഒരു ലക്ഷം രൂപ കയ്യിലില്ലാത്തതിനാല്‍ തന്റെ മകളുടെ നഗ്നവീഡിയോ പുറത്തുവരുമെന്ന് ഭയന്നാണ് അധ്യാപിക കൂടിയായ അമ്മയ്‌ക്ക് നെഞ്ചുവേദന വന്നത്. വൈകാതെ അവര്‍ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു.
സംഭവം വാര്‍ത്തയായതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇടപെട്ടത്. ഈ വ്യാജഭീഷണി കാള്‍ എവിടെ നിന്നു വന്നു എന്ന് സൈബര്‍ സെല്‍ പരിശോധിച്ചപ്പോഴാണ് നമ്പറിന്റെ തുടക്കം ⍅92 ആണെന്ന് കണ്ടെത്തിയത്. പാകിസ്ഥാനില്‍ നിന്നുള്ള കാളുകളുടെ അന്താരാഷ്‌ട്ര കോഡാണിത്. ഇതോടെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒരു പുതിയ ഹെല്‍പ് ലൈന്‍ നമ്പര്‍ തന്നെ പുറത്തിറക്കി. ഇത്തരം വ്യാജ, ഭീഷണി കാളുകള്‍ വന്നാല്‍ ഈ ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ചറിയിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.