100 ശതമാനം വോട്ട്; മെഗാ ഹൗസ് ബോട്ട് റാലി ഇന്ന്

Mar 31, 2026
100 ശതമാനം വോട്ട്; മെഗാ ഹൗസ് ബോട്ട് റാലി ഇന്ന്
election-commission
കോട്ടയം:നിയമസഭാ തെരഞ്ഞെടുപ്പില് കോട്ടയം ജില്ലയില് നൂറു ശതമാനം പോളിംഗ് ലക്ഷ്യമിട്ട് വോട്ടര് ബോധവത്കരണ പരിപാടിയായ സ്വീപിന്റെ നേതൃത്വത്തില് വേമ്പനാട്ടു കായലില് ഇന്ന് (മാര്ച്ച് 31) മെഗാ ഹൗസ് ബോട്ട് റാലി നടക്കും.
രാവിലെ 8.30ന് ചീപ്പുങ്കലില് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര് ചേതന്കുമാര് മീണ ഫ്ളാഗ് ഓഫ് ചെയ്യും. 60 ഹൗസ് ബോട്ടുകള് പങ്കെടുക്കും. എല്ലാ ബോട്ടുകളിലും തെരഞ്ഞെടുപ്പ് ബോധവത്കരണ സന്ദേശം പ്രദര്ശിപ്പിക്കും..ഹരിത വോട്ടിംഗ് ഉള്പ്പെടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാമ്പയിനുകളെക്കുറിച്ചുള്ള ബോധവത്കരണവും ഇതോടനുബന്ധിച്ചു നടക്കും.
വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സര്ക്കാര് വകുപ്പുകളുടെയും സഹകരണത്തോടെയാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.