റവ.ഡോ. മാത്യു ശൗര്യാംകുഴി കാഞ്ഞിരപ്പള്ളി രൂപത ചാൻസലർ
വെളിച്ചിയാനി ഇടവക ശൗര്യാംകുഴി ആന്റണി - അന്നമ്മ ദമ്പതികളുടെ മകനാണ്.

കാഞ്ഞിരപ്പള്ളി രൂപതയുടെ ചാൻസലറായി റവ.ഡോ. മാത്യു ശൗര്യാംകുഴിയെ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ നിയമിച്ചു. വികാരി ജനറാളും ചാൻസലറുമായിരുന്ന റവ. ഡോ. കുര്യൻ താമരശ്ശേരി കാഞ്ഞിരപ്പള്ളി കത്തീഡ്രൽ വികാരിയായി നിയമിതനായതിനെതുടർന്നാണ് റവ.ഡോ. മാത്യു ശൗര്യാംകുഴി ചാൻസലറായി ഇന്ന് (ബുധൻ, ഫെബ്രുവരി 19) ചുമതലയേൽക്കുന്നത്. റോമിലെ പൊന്തിഫിക്കൽ ഓറിയൻറൽ ഇൻസ്റ്റ്യൂട്ട് നിന്നും സഭാ നിയമത്തിൽ ഡോക്ടറേറ്റ് പൂർത്തിയാക്കിയെത്തി 2023 മെയ് മാസം മുതൽ രൂപതയുടെ വൈസ് ചാൻസലർ ആയി ശുശ്രൂഷ നിർവഹിക്കുകയായിരുന്നു. വെളിച്ചിയാനി ഇടവക ശൗര്യാംകുഴി ആന്റണി - അന്നമ്മ ദമ്പതികളുടെ മകനാണ്