ഒറ്റപ്പാലത്ത് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് കോളജ് അധ്യാപകന് മരിച്ചു
പാലക്കാട്ടെ വീട്ടില്‍ നിന്ന് ലക്കിടിയിലെ കോളജിലേക്ക് പോകുന്നതിനിടെ എതിര്‍വശത്തുനിന്ന് വന്ന ജീപ്പിടിച്ചാണ് അപകടം

പാലക്കാട് : ഒറ്റപ്പാലത്ത് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കോളജ് അധ്യാപകന് മരിച്ചു. ലക്കിടി നെഹ്റു കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍ അക്ഷയ് ആര്.മേനോന് ആണ് മരിച്ചത്.
ലക്കിടി കൂട്ടുപാതയില്‍ ഇന്ന് രാവിലെയാണ് സംഭവം. പാലക്കാട്ടെ വീട്ടില്‍ നിന്ന് ലക്കിടിയിലെ കോളജിലേക്ക് പോകുന്നതിനിടെ എതിര്‍വശത്തുനിന്ന് വന്ന ജീപ്പിടിച്ചാണ് അപകടം. റോഡിലേക്ക് തെറിച്ചുവീണ ഇയാളെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.