ആകാശ് ആനന്ദിനെ വീണ്ടും പിൻഗാമിയായി പ്രഖ്യാപിച്ച് മായാവതി
ലക്നോ: അനന്തരവൻ ആകാശ് ആനന്ദിനെ പിൻഗാമിയും ബിഎസ്പി ദേശീയ കോ-ഓർഡിനേറ്ററുമായി വീണ്ടും പ്രഖ്യാപിച്ച് മായാവതി. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ആകാശ് ആനന്ദിനെ പാർട്ടി പദവിയിൽനിന്നു മായാവതി നീക്കിയിരുന്നു.
ആകാശിനു പക്വതയില്ലെന്നായിരുന്നു അന്ന് മായാവതിയുടെ വാദം. ബിജെപിക്കെതിരേ ആകാശ് ഉയർത്തിയ രൂക്ഷ വിമർശനമാണു സ്ഥാനം നഷ്ടമാകാൻ കാരണം.
ഇന്നലെ യുപി ബിഎസ്പി ഓഫീസിൽ ചേർന്ന ദേശീയതല യോഗത്തിലാണ് ആനന്ദിന്റെ ചുമതലകൾ തിരികെ നല്കാൻ തീരുമാനിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിൽപോലും വിജയിക്കാൻ ബിഎസ്പിക്കായില്ല. 2019ൽ യുപിയിൽ എസ്പിക്കൊപ്പം മത്സരിച്ച ബിഎസ്പിക്ക് പത്തു സീറ്റ് ലഭിച്ചിരുന്നു.