ശബരിമല വിമാനത്താവള നിര്‍മ്മാണം: സാമൂഹികാഘാത പഠനം നടത്തുന്നതിനുള്ള നടപടിക്രമങ്ങളായി
മണിമല, എരുമേലി തെക്ക് വില്ലേജുകളിലായി 2570 ഏക്കര്‍ സ്ഥലമാണ് വിമാനത്താവളത്തിനായി കണ്ടെത്തിയിരിക്കുന്നത്.
കോട്ടയം: നിര്‍ദ്ദിഷ്ട ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള നിര്‍മ്മാണത്തിന് മുന്നോടിയായുള്ള സാമൂഹ്യ ആഘാത പഠനം നടത്തുന്നതിനുള്ള നടപടിക്രമങ്ങളായി. തൃക്കാക്കര ഭാരത് മാതാ കോളേജിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗം പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ ഡോ. ആര്യ ചന്ദ്രന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് പഠനം നടത്തുന്നത് . മൂന്നുമാസത്തിനകം പഠനം പൂര്‍ത്തിയാക്കാനാവുമെന്നാണ് കരുതുന്നത്. ഇതിന്‌റെ ഭാഗമായി പ്രാഥമിക പരിശോധനയും രേഖകളുടെ പരിശോധനയും നടത്തിയിരുന്നു. മണിമല, എരുമേലി തെക്ക് വില്ലേജുകളിലായി 2570 ഏക്കര്‍ സ്ഥലമാണ് വിമാനത്താവളത്തിനായി കണ്ടെത്തിയിരിക്കുന്നത്.
ആദ്യ വിജ്ഞാപനപ്രകാരം സാമൂഹിക ആഘാത പഠനം നടത്തിയത് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് ആണ്. ഇത് സര്‍ക്കാറിന് കീഴിലുള്ള ഏജന്‍സിയാണെന്നും ഇത് കേന്ദ്ര-സംസ്ഥാന ചടങ്ങള്‍ക്ക് വിരുദ്ധമാണെന്നും അയന ചാരിറ്റബിള്‍ ട്രസ്റ്റ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം സ്റ്റേ ചെയ്തതും നടപടി ക്രമങ്ങളെല്ലാം വീണ്ടും ആവര്‍ത്തിക്കേണ്ടിവന്നതും.