ഇടുക്കി ഡി എം ഒയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു
കൈക്കൂലി ഉൾപ്പെടെ ഗുരുതര ആരോപണങ്ങൾ
 
                                    ഇടുക്കി : കൈക്കൂലി ഉൾപ്പെടെ ഗുരുതര ആരോപണങ്ങൾ ഉയർന്ന ഇടുക്കി ഡി.എം.ഒയ്ക്കെതിരെ നടപടിയെടുത്ത് ആരോഗ്യവകുപ്പ്. ഡോ. എൽ. മനോജിനെയാണ് സസ്പെൻഡ് ചെയ്തത്. മനോജിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് നേരത്തെ ആരോഗ്യവകുപ്പിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് ഡോ.എൽ. മനോജിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുന്നതെന്ന് ആരോഗ്യവകുപ്പിന്റെ ഉത്തരവിൽ പറയുന്നു.നിലവിൽ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിലെ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സുരേഷ് എസ്. വർഗീസിന് ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസറുടെ അധിക ചുമതല നൽകിയതായും ഉത്തരവിലുണ്ട്. ഡോ.. എൽ. മനോജിനെതിരായ പരാതിയിൽ അന്വേഷണം നടത്തി അഞ്ച് ദിവസത്തിനകം ആരോഗ്യവകുപ്പ് ഡയറക്ടർ റിപ്പോർട്ട് നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            