ക്ലിനിക്കൽ ക്ലർക്ക്ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു
വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികളിൽ നിന്നും സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലും സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലും ക്ലിനിക്കൽ ക്ലർക്ക്ഷിപ്പ്, ഇന്റേൺഷിപ്പ് ചെയ്യുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം : നാഷണൽ മെഡിക്കൽ കമ്മീഷനിൽ നിന്നുമുള്ള നിർദ്ദേശത്തിന്റ അടിസ്ഥാനത്തിൽ വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികളിൽ നിന്നും സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലും സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലും ക്ലിനിക്കൽ ക്ലർക്ക്ഷിപ്പ്, ഇന്റേൺഷിപ്പ് ചെയ്യുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ നിന്നും ക്ലർക്ക്ഷിപ്പ്, ഇന്റേൺഷിപ്പ് ചെയ്യാൻ അനുമതി നേടിയിട്ടുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം.