പത്തനംതിട്ട പുതുശ്ശേരി മാവേലി സ്റ്റോറിൽ ക്രമക്കേട് നടത്തിയ മാനേജർ ബേബി സൗമ്യക്ക് 12 വർഷം കഠിനതടവും എട്ട് ലക്ഷം പിഴയും
രണ്ട് കേസുകളിലായി 12 വർഷത്തെ കഠിനതടവ് വിധിച്ചിട്ടുണ്ടെങ്കിലും ഒന്നിച്ചനുഭവിച്ചാൽ മതി.

തിരുവനന്തപുരം: പത്തനംതിട്ട പുതുശ്ശേരി മാവേലി സ്റ്റോറിൽ ക്രമക്കേട് നടത്തിയ മാനേജർ ബേബി സൗമ്യക്ക് 12 വർഷം കഠിനതടവും 8,07,000 രൂപ പിഴയും വിധിച്ചു. രണ്ട് കേസുകളിലായി 12 വർഷത്തെ കഠിനതടവ് വിധിച്ചിട്ടുണ്ടെങ്കിലും ഒന്നിച്ചനുഭവിച്ചാൽ മതി.തിരുവനന്തപുരം വിജിലൻസ് ജഡ്ജ് എം.വി. രാജകുമാരിയുടേതാണ് ഉത്തരവ്.പുതുശ്ശേരി മാവേലി സ്റ്റോറിൽ 2007-08 കാലത്ത് ഷോപ് മാനേജരായി ചുമതല വഹിച്ചുവന്നിരുന്ന ബേബി സൗമ്യ സ്റ്റോറിൽനിന്ന് 5,56,181 രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് കേസ്. വിജിലൻസിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണ സതീശൻ ഹാജരായി.