തൃശ്ശൂരിൽ മയക്കുമരുന്നുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് യുവാക്കൾ പിടിയിൽA
നാല് കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയും ഇവരുടെപക്കൽനിന്ന് പിടിച്ചെടുത്തു

തൃശൂർ : എംഡിഎംഎയും കഞ്ചാവുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ.
നെടുപുഴ സ്വദേശികളായ ആജ്ഞേയനൻ (19), അലൻ (19), സഹോദരൻ അരുൺ (24) എന്നിവരാണ് പിടിയിലായത്. നാല് കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയും ഇവരുടെപക്കൽനിന്ന് പിടിച്ചെടുത്തു.
അലന്റെ വാടക വീട്ടിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. ഇവർ ബംഗളൂരുവിൽനിന്നാണ് ലഹരി എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.