പ്ലീഡര്‍ ടു ഡു വര്‍ക്ക് നിയമനം
ഇടുക്കി ജില്ലയിലെ പീരുമേട്, ഇടുക്കി എന്നീ മുന്‍സിഫ് കോര്‍ട്ട് സെന്ററുകളിലെ പ്ലീഡര്‍ ടു ഡു വര്‍ക്ക് തസ്തികയിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവരും ബാര്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത് 7 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയമുള്ളവരും 60 വയസ് കവിയാത്തവരുമായ അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ജനനതീയതി, എന്റോള്‍മെന്റ് തീയതി, പ്രവര്‍ത്തി പരിചയം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, ഏത് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് എന്നിവ ഉള്‍പ്പെടുത്തി തയാറാക്കിയ വിശദമായ ബയോഡേറ്റയും ജനനത്തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും, ബിരുദം, എന്റോള്‍മെന്റ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും കൂടാതെ കൈകാര്യം ചെയ്തിട്ടുള്ള ഗൗരവ സ്വഭാവമുളള മൂന്ന് സെഷന്‍സ് കേസുകളുടെ ജഡ്ജ്മെന്റ് പകര്‍പ്പുകളും സഹിതം ആഗസ്റ്റ് 13 വൈകിട്ട് 5 മണിക്ക് മുന്‍പായി ജില്ലാ കളക്ടറുടെ കാര്യാലയത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-232242, 04862-232303


