പിന്നാക്ക കമ്മീഷൻ സിറ്റിംഗ്
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ജനുവരി 28 രാവിലെ 11ന് എറണാകുളം മറൈൻ ഡ്രൈവിലുള്ള പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും. മൺപാത്ര നിർമ്മാണ വിഭാഗത്തിൽപ്പെടുന്ന കുലാല, കുലാലനായർ വിഭാഗങ്ങളും കുശവൻ വിഭാഗവും ഒന്നാണോ എന്നതിൽ ഉപദേശം നൽകുന്നത് സംബന്ധിച്ച വിഷയം, ഇല്ലത്ത് പിള്ള വിഭാഗത്തെ സംസ്ഥാന പിന്നാക്ക വിഭാഗ പട്ടികയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച വിഷയം, പാലക്കാട് ജില്ലയുടെ കിഴക്കൻ മേഖലയിൽ താമസിച്ചുവരുന്ന തമിഴ് ക്രിസ്തീയ വന്നിയ സമുദായക്കാർക്ക് സമുദായ സർട്ടിഫിക്കറ്റ് കിട്ടുന്നില്ലെന്ന പരാതി എന്നിവ സിറ്റിങ്ങിൽ പരിഗണിക്കും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ, മെമ്പർ ഡോ. ബെന്നറ്റ് സൈലം, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.


