ഡെപ്യൂട്ടേഷൻ നിയമനം

Jul 14, 2026
ഡെപ്യൂട്ടേഷൻ നിയമനം

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പത്തനംതിട്ട, കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുകളിൽ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ തസ്തികകളിലെ ഒഴിവുകളിലേയ്ക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 51,400-1,10,300 ശമ്പള സ്‌കെയിലുള്ളവർക്കും അതിനു താഴെ 41,300-87,000 വരെ ശമ്പള സ്‌കെയിലുള്ളവർക്കും അപേക്ഷിക്കാം. ചട്ടപ്രകാരമുള്ള അപേക്ഷകൾ ജൂലായ് 28-ന് മുമ്പായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്, കാഞ്ഞാണി റോഡ്, എസ്.എൻ. പാർക്ക്, പൂത്തോൾ പി.ഒ., തൃശ്ശൂർ, പിൻ: 680 004 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0487 2386871.