പട്ടികവര്‍ഗ വികസന വകുപ്പില്‍ 108 എന്‍ജിനീയര്‍/ ഓവര്‍സിയര്‍

പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കാണ് അവസരം. 108 ഒഴിവുകളാണുള്ളത്

Aug 18, 2024
പട്ടികവര്‍ഗ വികസന വകുപ്പില്‍ 108 എന്‍ജിനീയര്‍/ ഓവര്‍സിയര്‍
108-engineer-overseer-in-scheduled-tribe-development-department

തിരുവനന്തപുരം : സംസ്ഥാന പട്ടികവര്‍ഗ വികസനവകുപ്പില്‍ അക്രഡിറ്റഡ് എന്‍ജിനീയര്‍/ ഓവര്‍സിയര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കാണ് അവസരം. 108 ഒഴിവുകളാണുള്ളത്. പട്ടികവര്‍ഗ വികസനവകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിലും വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുമാണ് നിയമനം.നിയമന കാലാവധി ഒരുവര്‍ഷം. സേവനം തൃപ്തികരമെങ്കില്‍ പരമാവധി ഒരുവര്‍ഷംകൂടി നീട്ടിനല്‍കും. യോഗ്യത: സിവില്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക്./ ഡിപ്ലോമ/ ഐ.ടി.ഐ. പ്രായം: 21- 35. ഓണറേറിയം: 18,000 രൂപ (പ്രതിമാസം)ജില്ലാതലത്തില്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷാഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും www.stdd.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.