വാക്ക് ഇൻ ഇൻ്റർവ്യൂ

എറണാകുളം : മെഡിക്കൽ ഓഫീസിനു കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ ഡോക്ടർമാരുടെ ഒഴിവുള്ള തസ്‌തികകളിലേയ്ക്ക് (ഡി എം എച്ച് പി) അഡ്ഹോക് അടിസ്ഥാനത്തിൽ ഡോക്ടർമാരുടെ താത്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ളവർക്കായി ഫെബ്രുവരി 19-ന് രാവിലെ 11-ന് വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തും. യോഗ്യത :എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷ൯ സർട്ടിഫിക്കറ്റ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ മെഡിക്കൽ ഓഫീസിൽ ഹാജരാകേണ്ടതാണ്.ഫോൺ : 0484 2360802