സൗദിയിൽ നഴ്സുമാർക്ക് അവസരം;ഇപ്പോൾ തന്നെ അപേക്ഷിക്കാം
ബി എസ് സി നഴ്സിങ്ങ് കഴിഞ്ഞ സ്ത്രീകൾക്ക് അവസരം.

വിദേശരാജ്യത്ത് ജോലി അവസരങ്ങൾ തേടുന്നവർക്ക് ഇതാ സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴി മികച്ച അവസരം. സൗദി അറേബ്യയിൽ ആരോഗ്യമന്ത്രാലയത്തിന് കീഴിലാണ് നിയമനം ലഭിക്കുക. ഈ മാസം അവസാനം കൊച്ചിയിൽ വെച്ചായിരിക്കും അഭിമുഖം.
ബി എസ് സി നഴ്സിങ്ങ് കഴിഞ്ഞ സ്ത്രീകൾക്കാണ് അവസരം. 50 ഒഴിവുകളാണ് നിലവിൽ ഉളളത്. കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവരെ ഐ സി യുകളിലാണ് നിയമിക്കുക. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. സൗദി പ്രൊഫഷണൽ ക്ലാസിഫിക്കേഷൻ, എച്ച്ആർഡി, ഡാറ്റാഫ്ലോ എന്നിവയുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ. നിയമനം ലഭിച്ചാൽ 4110 ദിർഹം ശമ്പളമായി ലഭിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 18. കൂടുതൽ വിവരങ്ങൾക്ക് https://odepc.kerala.gov.in/job/recruitment-of-female-bsc-nurses-to-ministry-of-health-saudi-arabia