സ്വർണ വില രണ്ടാം ദിനവും ഉയർന്നു
ഒരു പവന്‍ സ്വർണത്തിന്റെ വിപണി വില 63920 രൂപ

കൊച്ചി : കേരള വിപണിയില്‍ 22 കാരറ്റ് സ്വർണ്ണത്തിന് പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവന്‍ സ്വർണത്തിന്റെ വിപണി വില 63920 രൂപയായി. 63840 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. ഗ്രാമിന് 10 രൂപ വർധിച്ച് ഇന്ന് കഴിഞ്ഞ ദിവസത്തെ 7980 എന്നതില്‍ നിന്നും 7990 ലേക്ക് എത്തി. ഒരു പവന്‍ 24 കാരറ്റ് സ്വർണ്ണത്തിന് 69728 രൂപയും 18 കാരറ്റിന് പവന് 52304 രൂപയുമാണ് ഇന്നത്തെ നിരക്ക്.
രാജ്യാന്തര വിലയിലുണ്ടായ വർധനവാണ് കേരള വിപണിയിലും പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത്. പവന് 63920 രൂപയാണെങ്കില്‍ ആഭരണമായി വാങ്ങിക്കുമ്പോള്‍ പണിക്കൂലി അടക്കം 70000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും. പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി എസ് ടി എന്നിവ ചേർത്താണ് ആഭരണങ്ങളുടെ വില ഈടാക്കുക. ഡിസൈന്‍ അനുസരിച്ച് 5, 10 ശതമാനം പണിക്കൂലിയിൽ സാധാരണ സ്വർണാഭരണം ലഭിക്കും. അപൂർവ്വമായ ഡിസൈനാണെങ്കില്‍ പണിക്കൂലി 20-25 ശതമാനം വരേയായും ഉയരും.