കോട്ടയം ആർ.ടി.ഒയിൽ ഇ ചലാൻ സേവന കൗണ്ടർ
വ്വർച്ചൽ കോടതിയിലേക്കുട്രാൻസ്ഫർ ആയ ചാലനുകളും ഇവിടെ പിഴ ഒടുക്കാം.

കോട്ടയം: കോട്ടയം റീജണൽ ട്രാൻസ്പാർട്ട് ഓഫീസിൽ ഇ ചലാൻ സേവന കൗണ്ടർ അധികമായി ആരംഭിച്ചു. കൗണ്ടറിൽ മോട്ടോർ വാഹന വകുപ്പിലെ എല്ലാ ഇ ചാലനുകളും, എല്ലാവിധ പിഴകളും സ്വീകരിക്കും. രാവിലെ 10.15 മുതൽ 1.15 വരെ പണമായും ഓൺലൈൻ (കാർഡ്) മുഖേനയും, ഉച്ചക്ക് 2.00 മുതൽ 4 മണി വരെ ഓൺലൈൻ (കാർഡ് ) മുഖേനയും പിഴ അടക്കാം. വ്വർച്ചൽ കോടതിയിലേക്കുട്രാൻസ്ഫർ ആയ ചാലനുകളും ഇവിടെ പിഴ ഒടുക്കാം.