ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ ദ്വിവത്സര എം.ബി.എ കോഴ്സ് : അപേക്ഷ തീയതി ദീർഘിപ്പിച്ചു
തിരുവനന്തപുരം : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ ദുരന്തനിവാരണത്തിൽ ദ്വിവത്സര എം.ബി.എ കോഴ്സിന്റെ ആദ്യഘട്ട അഡ്മിഷൻ നടപടി പുരോഗമിക്കുന്നു. ഒഴിവുള്ള സീറ്റുകളിൽ 21 നകം അപേക്ഷിക്കാം. ഇന്റർവ്യൂ / ഗ്രൂപ്പ് ഡിസ്കഷൻ എന്നിവ 22 രാവിലെ 10 ന് ഐഎൽഡിഎം ക്യാമ്പസിൽ നടക്കും. വിദ്യാർഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം എത്തണം. കൂടുതൽ വിവരങ്ങൾക്ക്: https://ildm.kerala.gov.in, ഇ-മെയിൽ: [email protected], ഫോൺ: 8547610005, 8547610006, 0471-2365559.