കാട്ടാക്കട മാറനല്ലൂരില്‍ വൃദ്ധ മാതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്

ക്രൂരമര്‍ദ്ദനത്തില്‍ ആന്തരിക അവയവങ്ങളില്‍ രക്തസ്രാവം ഉണ്ടായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

കാട്ടാക്കട മാറനല്ലൂരില്‍ വൃദ്ധ മാതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്
the-incident-where-the-old-mother-was-found-dead-was-a-murder

തിരുവനന്തപുരം : കാട്ടാക്കട മാറനല്ലൂരില്‍ വൃദ്ധ മാതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മദ്യലഹരിയില്‍ മകനാണ് വൃദ്ധയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ ക്രൂരമര്‍ദ്ദനത്തില്‍ ആന്തരിക അവയവങ്ങളില്‍ രക്തസ്രാവം ഉണ്ടായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.മാറനല്ലൂരില്‍ ജയ എന്ന വീട്ടമ്മയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അയല്‍വാസിയാണ് മൃതദേഹം കണ്ടത്. മകന്‍ ബിജു ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നു. മകന്‍ അമ്മയെ നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.