പൂങ്കാവില്‍ ദൃശ്യം മോഡല്‍ കൊലപാതകം നടന്നതായി സംശയം
പൂങ്കാവ് വടക്കന്‍പറമ്പില്‍ റോസമ്മയെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ടതായാണ് സംശയിക്കുന്നത്
ആലപ്പുഴ: പൂങ്കാവില്‍ ദൃശ്യം മോഡല്‍ കൊലപാതകം നടന്നതായി സംശയം. പൂങ്കാവ് വടക്കന്‍പറമ്പില്‍ റോസമ്മയെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ടതായാണ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് റോസമ്മയുടെ സഹോദരന്‍ ബെന്നിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കണ്ടെടുക്കാനായി ഇയാളുമായി പോലീസും റവന്യൂ ഉദ്യോഗസ്ഥരുടെ സംഘവും പൂങ്കാവിലെ വീട്ടിലെത്തി.പൂങ്കാവ് പള്ളിക്ക് സമീപത്തെ വീട്ടിലാണ് ബെന്നിയും സഹോദരി റോസമ്മയും താമസിച്ചിരുന്നത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ബെന്നി സഹോദരിയെ കൊലപ്പെടുത്തിയെന്നും തുടര്‍ന്ന് ദൃശ്യം മോഡലില്‍ മൃതദേഹം വീടിനുള്ളില്‍ കുഴിച്ചിട്ടെന്നുമാണ് സംശയിക്കുന്നത്.