സാക്ഷി മോഹന്‍ തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റു
ഐഎഎസ് 2023 ബാച്ചിലുള്ള സാക്ഷി മോഹന്‍ ഉത്തര്‍പ്രദേശ് ലക്നൗ സ്വദേശിയാണ്
തിരുവനന്തപുരം : അസിസ്റ്റന്റ് കളക്ടറായി സാക്ഷി മോഹന്‍ ചുമതലയേറ്റു. ഐഎഎസ് 2023 ബാച്ചിലുള്ള സാക്ഷി മോഹന്‍ ഉത്തര്‍പ്രദേശ് ലക്നൗ സ്വദേശിയാണ്. ദുര്‍ഗാപൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ബി. ടെക് നേടിയിട്ടുണ്ട്. അതിനു ശേഷം ഒരു വര്‍ഷം ഡേറ്റ അനലിസ്റ്റായും പ്രൊഡക്ട് അനലിസ്റ്റായും ജോലി നോക്കിയിട്ടുണ്ട്.ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ചേംബറില്‍ പുതിയ അസിസ്റ്റന്റ് കളക്റെ സ്വീകരിച്ചു. എ ഡി എം പ്രേംജി സി ,ഡെപ്യൂട്ടി കളക്ടര്‍മാരായ സുധീഷ്,ചെറുപുഷ്പ ജ്യോതി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ബിന്‍സിലാല്‍,ഹുസൂര്‍ ശിരസ്തദാര്‍ രാജശേഖരന് തുടങ്ങിയവരും സംബന്ധിച്ചു.