2024ലെ വര്‍ഷാന്ത്യ അവലോകനം : റവന്യൂ വകുപ്പ്

കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരത തുടങ്ങിയവ നിമിത്തമുള്ള അപകടസാധ്യതകള്‍ ലഘൂകരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ എഫ്എടിഎഫ് അംഗീകരിച്ചിട്ടുണ്ട്.

Dec 29, 2024
2024ലെ വര്‍ഷാന്ത്യ അവലോകനം : റവന്യൂ വകുപ്പ്
REVANUE

2024-ല്‍, ധനമന്ത്രാലയത്തിലെ റവന്യൂ വകുപ്പിന് കീഴിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സും (സിബിഡിടി) സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്റ്റ് ടാക്സ് ആന്റ് കസ്റ്റംസും (സിബിഐസി) നികുതിദായകരെ സംതൃപ്തരാക്കുന്നതിനായി അവരുടെ പൗര കേന്ദ്രീകൃത ശ്രമങ്ങള്‍ തുടര്‍ന്നു.

നികുതിദായകരിലേക്ക് എത്തുന്നതിലും സജീവമായ ഹെല്‍പ്പ്ഡെസ്‌ക്കുകളിലൂടെ അവര്‍ക്കു സഹായം നല്‍കുന്നതിലും സിബിഡിടി ശ്രദ്ധ കേന്ദ്രീകരിച്ചു. ഉപഭോക്താവ് നേരിട്ടു ചെന്നാല്‍ മാത്രമേ കാര്യങ്ങള്‍ ചെയ്യാനാകൂ എന്ന സ്ഥിതി മാറ്റുന്നതിനു നടപടി സ്വീകരിച്ചു. സുതാര്യതയോടും കാര്യക്ഷമതയോടും ഉള്ള പ്രതിബദ്ധത ശക്തിപ്പെടുത്തിക്കൊണ്ടാണ് ഇതു ചെയ്തത്. റിട്ടേണുകളും റീഫണ്ടുകളും സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടര്‍ന്നു, 2.35 ലക്ഷം കോടിയിലേറെ രൂപ റീഫണ്ട് ചെയ്യുകയും 3.87 കോടിയിലധികം ആദായ നികുതി റിട്ടേണുകള്‍ (ഐടിആര്‍) സംബന്ധിച്ച നടപടിക്രമങ്ങള്‍ 7 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. TIN 2.0, ITR-കളുടെ പ്രീ-ഫില്ലിംഗ്, അപ്ഡേറ്റ് ചെയ്ത റിട്ടേണുകള്‍ എന്നിവ പോലുള്ള നവീകരണങ്ങള്‍ പ്രക്രിയകള്‍ കാര്യക്ഷമമാക്കുന്നത് തുടര്‍ന്നു, അതിന്റെ ഫലമായി 47.52 ലക്ഷം പുതുക്കിയ റിട്ടേണുകള്‍ ഫയല്‍ ചെയ്യപ്പെട്ടു.

ചരക്കു സേവന നികുതി (ജിഎസ്ടി) സംവിധാനത്തിന്റെ കാര്യക്ഷമതയും സമഗ്രതയും വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ സിബിഐസി അതിന്റെ ഏഴാം വര്‍ഷത്തിലും അവലോകനം ചെയ്യുകയും പരിഷ്‌കരിക്കുകയും ചെയ്തു. അപേക്ഷകര്‍ക്കുള്ള റിസ്‌ക് റേറ്റിംഗ് സംവിധാനം പരിഷ്‌കരിച്ച്, വഞ്ചന തടയുന്നതിന് കര്‍ശനമായ പരിശോധന ഉറപ്പാക്കിക്കൊണ്ട് രജിസ്‌ട്രേഷന്‍ പ്രക്രിയകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് സിബിഐസി വിപുലമായ ഡാറ്റാ അനലിറ്റിക്‌സ്, നിര്‍മിത ബുദ്ധി എന്നിവ പ്രയോജനപ്പെടുത്തി. ബിസിനസ്സ് ലൊക്കേഷനുകളുടെ ജിയോ-ടാഗിംഗ്, നോണ്‍-ഫയലര്‍മാരുടെ രജിസ്‌ട്രേഷന്‍ സിസ്റ്റം ബേസ്ഡായി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കല്‍, തിരിച്ചുനല്‍കല്‍ നടപടി അപകടസാധ്യതയെ അടിസ്ഥാനപ്പെടുത്തിയാക്കല്‍ എന്നിവ പോലുള്ള സംരംഭങ്ങള്‍ തെറ്റായ നടപടികള്‍ തടയുന്നതിനുള്ള സിബിഐസിയുടെ പ്രതിബദ്ധത പ്രകടമാക്കുന്നത് തുടര്‍ന്നു.

പ്രവര്‍ത്തനം ലളിതമാക്കാനായി ജിഎസ്ടിആര്‍-1, ജിഎസ്ടിആര്‍-3ബി എന്നിവയുടെ തുടര്‍ച്ചയായ ഫയലിംഗ് നടപ്പിലാക്കി, സമയബന്ധിതമായ റിട്ടേണുകളും ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റുകളുടെ തടസ്സമില്ലാത്ത ലഭ്യതയും പ്രോത്സാഹിപ്പിച്ചു. വ്യാജ രജിസ്‌ട്രേഷനുകള്‍ക്കെതിരെയുള്ള പ്രത്യേക പ്രവര്‍ത്തനങ്ങള്‍, പൊരുത്തക്കേടുകളെക്കുറിച്ചു സ്വയമേവയുള്ള അറിയിപ്പ്, രജിസ്റ്റര്‍ ചെയ്യാത്ത വ്യക്തികള്‍ക്ക് താല്‍ക്കാലിക രജിസ്‌ട്രേഷനായി അപേക്ഷിക്കാനുള്ള സമര്‍പ്പിത പ്രവര്‍ത്തനം എന്നിവ സിബിഐസിയുടെ സജീവമായ പ്രതികരണാത്മകമായ നടപടികളെ എടുത്തുകാണിക്കുന്നു.

കൂടാതെ, ബിസിനസ്സുകളെ പിന്തുണയ്ക്കുന്ന സംരംഭങ്ങളില്‍ ഇലക്ട്രോണിക് ക്യാഷ് ലെഡ്ജറുകളിലെ ബാലന്‍സ് കൈമാറ്റം, ചെറുകിട നികുതിദായകര്‍ക്കുള്ള ഇളവുകള്‍, ഇ-കൊമേഴ്സ് ഓപ്പറേറ്റര്‍മാര്‍ മുഖേന സംസ്ഥാനത്തിനുള്ളില്‍ വിതരണം സുഗമമാക്കല്‍ എന്നിവ ഉള്‍പ്പെടുന്നു. ഉപഗ്രഹ വിക്ഷേപണ സേവനങ്ങള്‍ക്കുള്ള ജിഎസ്ടി ഇളവുകള്‍ വിപുലീകരിച്ചതും വൈകിയുള്ള ഫീസ് ഘടനകള്‍ കൂടുതല്‍ ലളിതമാക്കിയതും ശ്രദ്ധേയമായിരുന്നു.

കസ്റ്റംസ് രംഗത്ത്, സിബിഐസി, കസ്റ്റംസ് തീരുവ നിരക്കുകള്‍ യുക്തിസഹമാക്കല്‍, ഡീക്രിമിനലൈസേഷനിലേക്കുള്ള നടപടികള്‍ തുടങ്ങിയ നിയന്ത്രണ, നയ പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ചു. ഐസ്‌ഗേറ്റ് 2.0, അനോണിമൈസ്ഡ് എസ്‌കലേഷന്‍ മെക്കാനിസം തുടങ്ങിയ സാങ്കേതിക മുന്നേറ്റങ്ങള്‍ നികുതി ഭരണത്തെ നവീകരിക്കുന്നത് തുടര്‍ന്നു. പ്രീ-ഗേറ്റ് പ്രോസസ്സിംഗ് സൗകര്യങ്ങളും കണ്‍ട്രോള്‍ ലബോറട്ടറികളുടെ നവീകരണവും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം, പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിച്ചു. ഈ ശ്രമങ്ങള്‍ 2024-ല്‍ സുതാര്യത, ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കല്‍, ശക്തമായ നടപ്പാക്കല്‍ ചട്ടക്കൂടുകള്‍ എന്നിവയ്ക്കുള്ള സിബിഐസിയുടെ പ്രതിബദ്ധത കൂട്ടായി ശക്തിപ്പെടുത്തി.

ഇവ കൂടാതെ, സാമ്പത്തിക രഹസ്യാന്വേഷണ ശേഖരണം ശക്തിപ്പെടുത്തുന്നതിനും ഒന്നിലധികം നടപടികളിലൂടെ നടപ്പാക്കല്‍ പ്രാപ്തമാക്കുന്നതിനും റവന്യൂ വകുപ്പും തുടര്‍ന്നും സംഭാവന നല്‍കി. എഫ്‌ഐയുവിലെ ഒരു പ്രധാന കാര്യം അനധികൃത പണം കൈകാര്യം ചെയ്യുന്നതിനുള്ള ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സി(എഫ്എടിഎഫ്)ന്റെ ശുപാര്‍ശകളിലുടനീളം ഇന്ത്യ ഉയര്‍ന്ന സാങ്കേതിക മികവു നേടിയെടുത്തതാണ്.

ധനമന്ത്രാലയത്തിലെ റവന്യൂ വകുപ്പിന് കീഴിലുള്ള ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെ (എഫ്‌ഐയു) 2024-ലെ പ്രധാന നേട്ടങ്ങള്‍.

ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ്-ഇന്ത്യ (എഫ്‌ഐയു-ഇന്‍ഡ്) ഒരു കേന്ദ്ര നോഡല്‍ ഏജന്‍സിയാണ്, അത് സാമ്പത്തിക വിഭാഗവും നിയമ നിര്‍വ്വഹണ ഏജന്‍സിയും (എല്‍ഇഎകള്‍) തമ്മിലുള്ള ഒരു ഇന്റര്‍ഫേസായി വര്‍ത്തിക്കുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദം, പണമിരട്ടിപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ എഫ്‌ഐയു ശേഖരിക്കുകയും വിശകലനം ചെയ്യുകയും എല്‍ഇഎകള്‍ക്ക് കൈമാറുകയും ചെയ്യുന്നു.

എല്‍ഇഎകളുമായി എഫ്‌ഐയു-ഐഎന്‍ഡി പങ്കുവച്ച രഹസ്യ വിവരങ്ങള്‍ താഴെപ്പറയുന്ന കാര്യങ്ങളിലേക്കു നയിക്കാനിടയാക്കി:
1. 983.40 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടി
2. 2,763.30 കോടി രൂപയുടെ ക്രിമിനല്‍ വരുമാനം കണ്ടെത്തി
3. 10,998 കോടി രൂപയുടെ വെളിപ്പെടുത്താത്ത വരുമാനം കണ്ടെത്തി
4. 461 കിലോഗ്രാം നാര്‍ക്കോട്ടിക്/സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ പിടികൂടി
5. 39.14 കോടി രൂപ പിഴ ചുമത്തിയ 211 കംപ്ലയന്‍സ് ഓര്‍ഡറുകള്‍: എഫ്‌ഐയു മുഖേന റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥാപനങ്ങളില്‍ റെഗുലേറ്ററി നടപടി
കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം (എംഎല്‍/ടിഎല്‍), മറ്റ് അനുബന്ധ കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ 184 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു.

എഫ്എടിഎഫ് ഇന്ത്യയെ അതിന്റെ ഏറ്റവും ഉയര്‍ന്ന വിഭാഗത്തില്‍ കാണുന്നു
ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് (എഫ്എടിഎഫ്) ആഗോള കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവ നിരീക്ഷിക്കുന്ന സംഘടനയാണ്. ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അവ സമൂഹത്തിന് ഉണ്ടാക്കുന്ന ദ്രോഹവും തടയാന്‍ ലക്ഷ്യമിടുന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ഇത് ഒരുക്കുന്നു.
എഫ്എടിഎഫ് ശുപാര്‍ശകളിലുടനീളം ഇന്ത്യ ഉയര്‍ന്ന നിലവാരത്തിലുള്ള സാങ്കേതിക മികവു നേടിയിട്ടുണ്ട്. കൂടാതെ അനധികൃത ധനസഹായം കൈകാര്യം ചെയ്യുന്നതിനുള്ള നടപടികള്‍ നടപ്പിലാക്കുന്നതിന് കാര്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു.
2023-24 കാലയളവില്‍ നടത്തിയ പരസ്പര മൂല്യനിര്‍ണ്ണയത്തിന് ശേഷം എഫ്എടിഎഫ് ഇന്ത്യയെ അതിന്റെ ഏറ്റവും ഉയര്‍ന്ന വിഭാഗമായ ''റെഗുലര്‍ ഫോളോ-അപ്പില്‍'' ഉള്‍പ്പെടുത്തി.
നാല് ജി 20 രാജ്യങ്ങള്‍ മാത്രം പങ്കിടുന്ന മികവാണിത്.
കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരത തുടങ്ങിയവ നിമിത്തമുള്ള അപകടസാധ്യതകള്‍ ലഘൂകരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ എഫ്എടിഎഫ് അംഗീകരിച്ചിട്ടുണ്ട്.


ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) ഫയലിംഗിലെ നേട്ടങ്ങള്‍
ഐടിആര്‍ ഫയലിംഗ് പെര്‍ സെക്കന്‍ഡ് (പരമാവധി): 917 (2024 ജൂലൈ 17-ന് 8:13:54 എംഎമ്മിന്)
ഐടിആര്‍ ഫയലിംഗ് പെര്‍ മിനുട്ട് (പരമാവധി): 9,367 (2024 ജൂലൈ 31-ന് രാത്രി 8:08-ന്)
ഐടിആര്‍ ഫയലിംഗ് പെര്‍ അവര്‍: (പരമാവധി): 5.07 ലക്ഷം (2024 ജൂലൈ 31-ന് 7 പിഎം മുതല്‍ 8 പിഎം വരെ)
22.11.2024 വരെ ഫയല്‍ ചെയ്ത 98.35% ഐടിആര്‍എസുകളും ഇ-വെരിഫൈ ചെയ്തു.
ഏറ്റവും ഉയര്‍ന്ന ഐടിആര്‍എസ് ഫയല്‍ ചെയ്ത ദിവസം: 2024 ജൂലൈ 31ന് 69.93 ലക്ഷം ഐടിആര്‍എസ് ഫയല്‍ ചെയ്തു.
ഒരു മാസത്തിനുള്ളില്‍ ഫയല്‍ ചെയ്ത പരമാവധി ഐടിആര്‍എസ്: 2024 ജൂലൈയില്‍ 5.87 കോടി ഐടിആര്‍എസ് സമര്‍പ്പിച്ചു.
22.11.24 വരെ 8.50 കോടി ഐടിആര്‍എസ് ഫയല്‍ ചെയ്തു, ഇത് മുന്‍വര്‍ഷത്തെ സമാന കാലയളവിലെ ഐടിആറുകളേക്കാള്‍ 7.32% കൂടുതലാണ്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.