തോട്ടഭൂമിയിൽ ഇതര കൃഷികൾ അനുവദിക്കണം:ജോസ് കെ മാണി
റബ്ബർ വിലയിടിവിൻ്റെ ഉത്തരവാദിത്വം നധികാരത്തിലിരുന്ന കേന്ദ്ര സർക്കാരുകൾക്ക് ….ത്രിതല തെരഞ്ഞെടുപ്പിൽ കരുത്ത് തെളിയിക്കാൻ കേരള കോൺ (എം)
റബ്ബർ വിലയിടിവിൻ്റെ ഉത്തരവാദിത്വം നധികാരത്തിലിരുന്ന കേന്ദ്ര സർക്കാരുകൾക്ക് ….ത്രിതല തെരഞ്ഞെടുപ്പിൽ കരുത്ത് തെളിയിക്കാൻ കേരള കോൺ (എം)
പാലാ :_ ലാഭകരമല്ലാത്ത നാണ്യവിള കൃഷി ഉപേക്ഷിക്കുന്ന തോട്ടഭൂമികൾ ഇതര കൃഷികൾക്കായി ഉപയോഗിക്കാൻ കർഷകർക്ക് അനുവാദം നൽകാൻ ഇച്ഛാശക്തിയോടെ സർക്കാർ മുന്നോട്ടു വരണമെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി . തോട്ടഭൂമിയിൽ മറ്റു കൃഷികൾ പാടില്ലെന്ന കാലഹരണപ്പെട്ട വ്യവസ്ഥ എത്രയും വേഗം നിയമപരമായി സമൂലമായി മാറ്റണം .തുടർ കൃഷിയും പരിപാലനവും നടത്താത്തതിനാൽ നിരവധി തോട്ടങ്ങളാണ് തരിശിട്ടിരിക്കുകയും കാട് കയറിക്കിടക്കുകയും ചെയ്യുന്നത് . വനമേഖലകളോട് ചേർന്ന് കിടക്കുന്ന ഇത്തരം തോട്ടങ്ങളിൽ വന്യമൃഗങ്ങൾ വിവരിക്കുകയാണ്. പല തോട്ടമുടമകൾക്കും അവിടേക്ക് പ്രവേശിക്കാനാവുന്നില്ല.
ഇതു കാരണം സമീപപ്രദേശങ്ങളിലെ ജനവാസ മേഖലയിലുള്ളവരും വന്യജീവി ആക്രമണങ്ങൾ മൂലം വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. പഴവർഗ്ഗങ്ങളും പച്ചക്കറി ഇനങ്ങളുമടക്കമുള്ള കൃഷികൾക്കായി ഇത്തരം തോട്ടങ്ങൾ ഉപയോഗപ്പെടുത്താൻ കർഷകരെ എത്രയും വേഗം അനുവദിക്കണമെന്നും അതിനായി നിലവിലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തുവാനുള്ള ആർജ്ജവം സർക്കാർ കാണിക്കണം.റബ്ബർ വിലയിടിന് ഉത്തരവാദിത്വം അധികാരത്തിലിരുന്ന കേന്ദ്രസർക്കാരുകൾക്കാണ്.റബർ കർഷകരെ സഹായിക്കുവാൻ കേന്ദ്ര സർക്കാർ നിലവിലെ ഇറക്കുമതി നയത്തിൽ മാറ്റം വരുത്തണം .വീണ്ടും റബർ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.സാധാരണ റബർ കർഷകരും ചെറുകിട വ്യാപാരികളും ഇതുമൂലം വീണ്ടും ബുദ്ധിമുട്ടിലായിരിക്കുന്നു.
റബ്ബർ വില സ്ഥിരത ഫണ്ട് 250 രൂപയായി നിജപ്പെടുത്തണമെന്നും ഇതിനായി പ്രത്യേക കേന്ദ്രഫണ്ട് അനുവദിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു .കേരള കോൺഗ്രസ് എം ഏകദിന ജില്ലാ ക്യാമ്പ് പാലായിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാപ്രസാദ് പ്രൊഫ ലോപ്പസ് മാത്യുവിന്റെ അധ്യക്ഷതയിൽ പാർട്ടി പാർലമെൻ്ററി പാർട്ടി ലീഡർ മന്ത്രി റോഷി അഗസ്റ്റിൽ മുഖ്യ പ്രഭാഷണം നടത്തി.വൈസ് ചെയർമാൻമാരായ ഗവ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്,തോമസ് ചാഴികാടൻ, ഡോ. സ്റ്റീഫൻ ജോർജ്, എം എൽ എമാരായ ജോബ് മൈക്കിൾ,സെബാസ്റ്റ്യൻ കുളത്തുങ്കൽ, സണ്ണി തെക്കേടം,വി.ടി. ജോസഫ് , ജോസ് ടോം,ഔസേപ്പൻ വാളിപ്ലാക്കൽ ,ഫിലിപ്പ് കുഴികളം,ബേബി ഉഴുത്തു വാൽ,സഖറിയാസ് കുതിരവേലി,ജോസഫ് ചാമക്കാല,സിറിയക്ക് ചാഴികാടൻ, പെണ്ണമ്മ ജോസഫ്, ജോസ് പുത്തൻകാല, ബ്രൈറ്റ് വട്ടനിരപ്പേൽ എന്നിവർ പ്രസംഗിച്ചു.
അഞ്ഞൂറിൽ പരം പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു.
പാലാ: അടുത്ത ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് വിപുലമായ മുന്നൊരുക്കങ്ങളുമായി കേരള കോൺഗ്രസ് (എം) .വരുന്ന തിരഞ്ഞെടുപ്പിൽ
കൂടുതൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നതിന് ക്യാമ്പിൽ തീരുമാനമായി.
അതിനായി ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും അഞ്ച് അം ഗങ്ങൾ ഉൾക്കൊള്ളുന്ന കോർ കമ്മറ്റിക്ക് രൂപം നൽകി. ഈ കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ഡലങ്ങളിൽ കൂടുതൽ സീറ്റുകളിൽ മൽസരിക്കുന്നതിനും കൂടുതൽ മെമ്പർമാരെ സൃഷ്ടിക്കുന്നതിനും വേണ്ട നടപടികൾ കൈക്കൊള്ളും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ശക്തിക്കനുസരണമായ സീറ്റുകളിൽ മൽസരിക്കുവാൻ കഴിഞ്ഞില്ല എന്ന് ജില്ലാ ക്യാമ്പ് വിലയിരുത്തി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ത്രിതല പഞ്ചായത്ത് അംഗങ്ങളുമുൾപ്പെടെ അഞ്ഞൂറളം പേർ ക്യാമ്പിൽ പങ്കെടുത്തു.
യോഗത്തിൽ ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു അദ്ധ്യക്ഷത വഹിച്ചു.പാർട്ടി ചെയർlമാൻ ജോസ്.കെ.മാണി എം.പി.യോഗം ഉദ്ഘാടനം ചെയ്തു. മന്ത്രി റോഷി അഗസ്റ്റ്യൻ, ഗവ :ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, ജോബ് മൈക്കിൾ എം.എൽ.എ, സെബാസ്ത്യൻ കുളത്തുങ്കൽ എം.എൽ.എ, സ്റ്റീഫൻ ജോർജ്, തോമസ് ചാഴികാടൻ, ഔസേപ്പൻ വാളി പ്ലാക്കൽ, സണ്ണി തെക്കേടം, സിറിയക്ക് ചാഴികാടൻ, പെണ്ണമ്മ ജോസഫ്, ജോസ് പുത്തൻകാല, സണ്ണി തെക്കേടം,ബിനോ ജോൺ ചാലക്കുഴി എന്നിവർ പ്രസംഗിച്ചു.
അഞ്ഞൂറിൽ പരം പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷൻ
കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ ഏകദിന ക്യാമ്പ് പാലാ സൺസ്റ്റാർ ഓഡിറ്റോറിയത്തിൽ കേരള കോൺഗ്രസ് എം ചെയർമാൻ ന്യൂസ് കെ മാണി ഉദ്ഘാടനം ചെയ്യു