ശബരിമല കർമ്മസമിതിയുടെ പ്രതിഷേധ നാമജപ യാത്ര-എരുമേലിയിൽ ഞായർ രാവിലെ 10 മണിക്ക്
പേട്ട ശാസ്താ ക്ഷേത്രത്തിൽ നിന്നും എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് പ്രധിഷേധ നാമജപയാത്ര
എരുമേലി: ചൂഷണരഹിതവും, സൗഹാർദ്ദ പരവും, സൗകര്യ പ്രദവുമായ ശബരിമല തീർത്ഥാടനം ഉറപ്പൂവരൂത്തൂക ,എന്നതാണ് ആവശ്യം .
ഒരു തീർത്ഥാടനകാലം എത്തുന്നു.41 ദിവസം കഠിനവ്രതം എടുത്ത് എരുമേലിയിൽ എത്തുന്ന അയ്യപ്പഭക്തൻമാർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും തികച്ചും പരാജയമാണ്. വ്രതംനോറ്റ് എരുമേലിയിൽ എത്തുന്ന അയ്യപ്പഭക്തൻമാർ സമസ്ത മേഖലകളിലും ചൂഷണത്തിന് വിധേയരായിക്കൊണ്ടിരിക്കുകയാണ്. പാർക്കിംഗ് ഗ്രൗണ്ടുകളിൽ, ശൗചാലയങ്ങളിൽ, വ്യാപാരസ്ഥാപനങ്ങളിൽ, ആചാരപരമായി പെട്ടതുള്ളലിന് ഉപയോഗിക്കുന്ന സാധനങ്ങൾ വാങ്ങുന്ന ഇടങ്ങളിൽ തുടങ്ങി എല്ലാ മേഖലകളിലും ഈ ദുരനുഭവം ഉണ്ടാകുന്നു.കൂടാതെ കാനന പാതയിൽ എല്ലാവർഷവും അനാവശ്യ നിയന്ത്രണങ്ങൾ ഉണ്ടാ യിക്കൊണ്ടിരിക്കുന്നു.ഇതിനൊരു പരിഹാരം കാണാനും, ചൂഷണരഹിതവും സൗഹാർഥപരവുമായ തീർത്ഥാടനം നടപ്പിലാക്കുവാനും ,തിരുവിതാംകൂർദേവസ്വം ബോർഡും,സർക്കാരും അനുബന്ധ സംവിധാനങ്ങളും തയാറാകണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട്, ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ഹൈന്ദവസംഘടനകളുടെയും അയ്യപ്പഭക്ത സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ 10-11-2024 ഞായർ രാവിലെ 10 മണിക്ക് പേട്ട ശാസ്താ ക്ഷേത്രത്തിൽ നിന്നും എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് പ്രധിഷേധ നാമജപയാത്ര നടത്തുന്നു.
പ്രസ്തുത പരിപാടിയിൽ ഹിന്ദുഐക്യവേദി മുഖ്യരക്ഷാധികാരി
കെ.പി.ശശികല ടീച്ചർ, മാർഗദർശക മണ്ഡലം ജനറൽസെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി,ഹിന്ദു ഐക്യ വേദി സംസ്ഥാന വക്താവ് ഇ.എസ്.ബിജു, അയ്യപ്പസേവാസമാജം സംസ്ഥാന ജോ.ജനറൽ സെക്രട്ടറി അഡ്വ.ജയൻ ചെറുവള്ളി തുടങ്ങിയവർ പങ്കെടുക്കുമെന്ന് ശബരിമല കർമ്മസമിതി പ്രസിഡൻ്റ് - എൻ. ആർ.വേലുക്കുട്ടി ,ജനറൽ സെക്രട്ടറി - എസ്.മനോജ് എന്നിവർ അറിയിച്ചു