വൈദ്യുതി നിരക്കുകൾ പരിഷ്‌കരിക്കുന്നതിനുള്ള പൊതുതെളിവെടുപ്പ്
പൊതുതെളിവെടുപ്പിന് ശേഷം 2023 നവംബർ 01 മുതൽ 2024 ജൂൺ 30 വരെയുള്ള കാലയളവിലേക്ക് വൈദ്യുതി നിരക്ക് പരിഷ്‌ക്കരിച്ച് ഉത്തരവ് ഇറക്കിയിരുന്നു.
തിരുവനന്തപുരം : സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് 2027 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് വൈദ്യുതി നിരക്കുകൾ പരിഷ്‌ക്കരിക്കുന്നതിനുള്ള പെറ്റീഷൻ (ഒ.പി.നമ്പർ 18/2078) സമർപ്പിച്ചതിലുള്ള പൊതുതെളിവെടുപ്പ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ നടത്തും. പൊതുതെളിവെടുപ്പിന് ശേഷം 2023 നവംബർ 01 മുതൽ 2024 ജൂൺ 30 വരെയുള്ള കാലയളവിലേക്ക് വൈദ്യുതി നിരക്ക് പരിഷ്‌ക്കരിച്ച് ഉത്തരവ് ഇറക്കിയിരുന്നു.
2024 ജൂലൈ 01 മുതൽ 2027 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് വൈദ്യുതി നിരക്ക് പരിഷ്‌ക്കരിക്കുന്നതിന് പുതിയ നിർദ്ദേശങ്ങൾ നൽകാൻ കെ.എസ്.ഇ.ബിയോട് നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ അവ കമ്മീഷന് നൽകിയിട്ടുണ്ട്. ഇതിന്റെ കോപ്പി www.erckerala.org യിൽ പരിശോധിക്കാം. നിർദ്ദേശങ്ങളുടെ പകർപ്പ് കെ.എസ്.ഇ.ബിയുടെ വെബ്‌സൈറ്റിലും ലഭ്യമാണ്.
പൊതുജനങ്ങളുടെയും മറ്റ് തൽപ്പരകക്ഷികളുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടുന്നതിനുവേണ്ടിയുള്ള പൊതുതെളിവെടുപ്പ് സെപ്റ്റംബർ 3, 4, 5, 10 തീയതികളിൽ നടക്കും.സെപ്റ്റംബർ 3ന് രാവിലെ 11 ന് നളന്ദ ടൂറിസ്റ്റ് ഹോം (കോഴിക്കോട്), സെപ്റ്റംബർ 4ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് ഹാൾ (പാലക്കാട്), സെപ്റ്റംബർ 5ന് രാവിലെ 10.30 ന് കോർപ്പറേഷൻ ടൗൺഹാൾ (എറണാകുളം), സെപ്റ്റംബർ 10ന് രാവിലെ 10.30 ന് കോൺഫറൻസ് ഹാൾ, പ്രിയ ദർശിനി പ്ളാനിറ്റോറിയം, പി.എം.ജി (തിരുവനന്തപുരം) എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടക്കുക.
പൊതുതെളിവെടുപ്പിൽ പൊതുജനങ്ങൾക്കും, തൽപ്പരകക്ഷികൾക്കും നേരിട്ട് പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. തപാൽ മുഖേനയും ഇ-മെയിൽ ([email protected]) മുഖേനയും അഭിപ്രായങ്ങൾ രേഖപ്പെടുത്താം. തപാൽ /ഇ-മെയിൽ ([email protected]) മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി.രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695010 എന്ന വിലാസത്തിൽ സെപ്റ്റംബർ 10ന് വൈകിട്ട് 5 വരെ സ്വീകരിക്കും.